അയല്‍ക്കൂട്ടത്തിന്‍റെ പേരില്‍ വ്യാജരേഖ, വന്‍തട്ടിപ്പ്; 2 സ്ത്രീകള്‍ അറസ്റ്റില്‍

കൊച്ചി: അയൽ കൂട്ടങ്ങളുടെ പേരിൽ വ്യാജ രേഖകളുണ്ടാക്കി വായ്പ്പാ തട്ടിപ്പ് നടത്തിയ കേസിൽ രണ്ട് സ്ത്രീകളാണ് പോലീസിൻറെ പിടിയിലായിട്ടുള്ളത്. കൊച്ചിയിൽ കുടുംബശ്രീയുടെ പേരിൽ നടത്തിയ തട്ടിപ്പിന് പിന്നിൽ കൂടുതൽ പ്രതികളുണ്ടെന്ന് പോലീസ്.
കുടുംബശ്രീയിലെ നിഷ എന്നു പേരുള്ള ഒരു ഉദ്യോഗസ്ഥയുടെ പേര് തട്ടിപ്പിന് പ്രതിയായ നിഷ ദുരുപയോഗം ചെയ്തെന്നും കണ്ടെത്തിയിട്ടുണ്ട്. ദീപയേയും നിഷയേയും കസ്റ്റഡിയിൽ വാങ്ങി വിശദമായി ചോദ്യം ചെയ്യുന്നതോടെ കേസിലുൾപെട്ട എല്ലാവരേയും നിയമത്തിനു മുന്നിൽ കൊണ്ടുവരാനാകുമെന്ന പ്രതീക്ഷയിലാണ് പൊലീസ്. പള്ളുരുത്തി സ്വദേശികളായ നിഷ, ദീപ എന്നിവർ ഇപ്പോൾ റിമാൻറിൽ ജയിലിലാണ്. മട്ടാഞ്ചേരി അസിസ്റ്റൻറ് കമ്മീഷണർ കെ.ആർ. മനോജിൻറെ നേതൃത്വത്തിലുള്ള പ്രത്യേക പൊലീസ് സംഘമാണ് കേസന്വേഷിക്കുന്നത്.

 

.