പതിമൂന്നാം വാർഡിലെ നിരവധി സ്ഥലങ്ങൾ പുഴ കവർന്നെടുത്തു.ശേഷിക്കുന്ന വീടും പുരയിടവും കൂടെ; പുഴയെടുക്കുമോ; എന്ന ആശങ്കയിലാണ്

കോഴിക്കോട് ചെറുവണ്ണൂരിലെ മുയി പ്പോത്ത് പതിമൂന്നാം വാർഡിലെ നിരവധി സ്ഥലങ്ങൾ പുഴ കവർന്നെടുത്തു.ശേഷിക്കുന്ന വീടും പുരയിടവും കൂടെ പുഴയെടുക്കുമോ എന്ന ആശങ്കയിലാണ് പ്രദേശവാസികൾ.പഞ്ചായത്ത് അധികൃതൽ കഴിഞ്ഞ ദിവസം സ്ഥലം സന്ദർശിച്ചിട്ടുണ്ടെങ്കിലും ഈ പ്രശ്നത്തിന് പരിഹാരം കണ്ടിട്ടില്ല. കോട്ടച്ചാൽ ക്ഷേത്രത്തിന് സമീപത്തെ കോട്ടച്ചാൽ ഗോപാലന്റെ പുഴതീരം അഞ്ച് മീറ്ററോളം ഇടിഞ്ഞ് താഴ്ന്നു.ശേഷിക്കുന്ന തെങ്ങുകളും കവുങ്ങുകളും ഏത് സമയത്തും പുഴയെടുക്കും എന്ന അവസ്ഥയിലാണ്.ഇത് വീടിനും കൂടെ ഭീഷണിയാണെന്നാണ് ഇവിടത്തെ നാട്ടുകാർ പറയുന്നത്.

ഒറ്റക്കണ്ടത്തിൽ സുരേഷിന്റെ സ്ഥലവും കഴിഞ്ഞ വർഷം പുഴ എടുത്തിരുന്നു . 15 സെന്റ് സ്ഥലത്ത് താമസിക്കുന്ന സുരേഷിന്റെ വീടിന് പിൻവശത്ത് 15 മീറ്ററോളം പൊക്കത്തിൽ കുറ്റൻ ചെങ്കൽ പാറയാണ് ഇത് ഇടിഞ്ഞു വീഴാമോ ആശങ്കയിലാണ് സുരേഷ്

നാരായണന്റെയും സ്ഥലം പുഴയെടുക്കുന്നതായി പരാതിയുണ്ട്. എന്നാൽ ഒരുപാട് വിദ്യാർത്ഥികളും മറ്റും കക്കറ മുക്കിലേക്ക് കാൽനടയാത്ര നടത്തുന്ന വഴി കൂടിയാണ് ഇത്.അതു പോലെ കുററ്യാടി ജലസേചന പദ്ധതിയുടെ കൈക്കനാലും മണ്ണിടിച്ചിലിൽ തകർന്നു കിടക്കുകയാണ്. കൈകനാൽ 15 മീറററോളം വിള്ളൽ ബാധിച്ച് ഏത് നിമിഷവും പുഴയെടുക്കും എന്ന അവസ്ഥയിലാണ്. സർക്കാർ പുഴയുടെ തീരം കരിങ്കൽ കൊണ്ട്കെട്ടി സംരക്ഷിക്കണമെന്നാതാണ് പ്രദേശവാസികളുടെ ആവശ്യം.