വേലയില്ലാ പട്ടധാരിയിലെ പുകവലി രംഗം ; ധനുഷ് നേരിട്ട് കോടതിയിൽ ഹാജരാകേണ്ട

ചെന്നൈ: സിനിമയിലെ പുകവലി രംഗത്തിനൊപ്പം നിയമപരമായ മുന്നറിയിപ്പ് എഴുതിക്കാണിക്കാത്തതുമായി ബന്ധപ്പെട്ട കേസിൽ നടൻ ധനുഷിനെ കോടതിയിൽ നേരിട്ട് ഹാജരാകുന്നതിൽ നിന്ന് മദ്രാസ് ഹൈക്കോടതി ഒഴിവാക്കി.

ധനുഷ് നായകനായി അഭിനയിച്ച 2014-ൽ പുറത്തിറങ്ങിയ വേലയില്ലാ പട്ടധാരി എന്ന ചിത്രത്തിലെ ഒരു രംഗത്തിന്‍റെ അടിസ്ഥാനത്തിലാണ് കേസ്.

സെയ്ദാപേട്ട് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയിൽ കേസിൽ നേരിട്ട് ഹാജരാകുന്നതിൽ നിന്ന് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് ധനുഷ് നൽകിയ ഹർജി പരിഗണിച്ച ജസ്റ്റിസ് എൻ സതീഷ് കുമാറാണ് ധനുഷിന് അനുകൂലമായി ഉത്തരവിറക്കിയത്.