മുതിര്‍ന്ന നേതാക്കളില്ലാതെ ഹരിയാനയിൽ കോൺഗ്രസിന്റെ ചിന്തന്‍ ശിബിർ

ചണ്ഡീഗണ്ഡ്: പഞ്ചഗുളയിലെ ഹരിയാന ചിന്തൻ ശിബിറിലെ മുതിർന്ന നേതാക്കളുടെ അഭാവം കോൺഗ്രസിനെ ആശങ്കയിലാക്കിയിട്ടുണ്ട്. 2024 ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ നിലവിൽ അധികാരത്തിലിരിക്കുന്ന ബി.ജെ.പിയെ താഴെയിറക്കാനുള്ള മാർഗരേഖ തയ്യാറാക്കാനാണ് ചിന്തൻ ശിബിർ ചേർന്നത്.

പണപ്പെരുപ്പം, തൊഴിലില്ലായ്മ, ക്രമസമാധാനം എന്നിവയുൾപ്പെടെ നിരവധി വിഷയങ്ങളിലെ ചർച്ചകൾക്കും ചിന്തൻ ശിബിർ വേദിയായി.

മുതിർന്ന നേതാക്കളായ രൺദീപ് സുർജേവാല, കിരൺ ചൗധരി, കുമാരി സെൽജ, വർക്കിംഗ് പ്രസിഡന്‍റും പാർട്ടി കാര്യങ്ങളുടെ ചുമതലയുമുള്ള വിവേക് ബൻസാൽ എന്നിവർ ചിന്തൻ ശിബിറിൽ പങ്കെടുത്തില്ല.