തിരുവനന്തപുരം : എ ടി എം കാർഡ് അഥവാ ഡെബിറ്റ് കാർഡ് ഉപയോഗിക്കുംന്നവർക്കു ബാങ്കുകൾ നൽകുന്ന സൗജന്യ അപകട ഇൻഷുറൻസ് പോളിസിക്കായി പ്രത്യേകം അപേക്ഷ നൽകേണ്ടതില്ല .കാർഡ് ഉപയോഗിച്ചു തുടങ്ങുന്നതോടെ പോളിസിയും പ്രാബല്യത്തിലാകും അപകട മരണമോ സാരമായ അംഗവൈകല്യമോ സംഭവിച്ചാൽ ഇൻഷുറൻസ് പരിരക്ഷക്കായി ബാങ്കിനെ സമീപിക്കാം .ബാങ്കിന്റെ രേഖകൾ കൂടി ചേർത്താണ് ഇൻഷുറൻസ് തുകയ്ക്കായി ഇൻഷുറൻസ് കമ്പനിയെ സമീപിക്കേണ്ടത്.ഓരോ ബാങ്കും വെവ്വേറെ ഇൻഷുറൻസ് കമ്പനികളുമായി കരാറുണ്ടാക്കിയിരിക്കുന്നതിനാൽ ബാങ്കിൽ നിന്ന് ഇൻഷുറൻസ് കമ്പനിയുടെ വിവരം ശേഖരിക്കേണ്ടിവരും .
റിസർവ് ബാങ്കിന്റെ കണക്കുകൾ പ്രകാരം 90 കോടിയോളം പേരാണ് രാജ്യത്ത് എ ടി എം കാർഡ് ഉപയോഗിക്കുന്നത്. വിവിധ ബാങ്കുകളുടെ വെബ്സൈറ്റിൽനിന്ന് ഇൻഷുറൻസ് ലഭിക്കുന്ന ഇനം കാർഡുകളെയും ഇൻഷുറൻസ് തുകയേയും കുറിച്ചുള്ള വിവരങ്ങൾ അറിയാം .ഇൻഷുറൻസ് പരീക്ഷയ്ക്കുള്ള ക്രെഡിറ്റ് കാർഡുകളും ഉണ്ട്. അപകടമരണം സംഭവിച്ചാൽ എന്താണ് തുടർനടപടി. അപകടത്തിനു മുൻപ് 90 ദിവസത്തിനുള്ളിൽ കാർഡ് ഉപയോഗിച്ചിട്ടുണ്ടെന്ന് ഉറപ്പാക്കണം എങ്കിലേ ഇൻഷുറൻസ് പരിരക്ഷ ലഭിക്കൂ. അപകടമരണത്തിന്റെ കാരണം സാരമായ അംഗവൈകല്യമോ സംഭവിച്ചാൽ 90 ദിവസത്തിനുള്ളിൽ ഇൻഷുറൻസ് തുകയ്ക്കായി അപേക്ഷിക്കണം. അപകടത്തിൽപ്പെട്ട ആളുടെ പേരിലായിരിക്കണം എടിഎം കാർഡ്. അപേക്ഷക്കൊപ്പം എന്തൊക്കെ രേഖകൾ നൽകണം ,മരണ സർട്ടിഫിക്കറ്റ്, പോസ്റ്റുമോർട്ടം റിപ്പോർട്ട് ,അംഗ വൈകല്യം സംഭവിച്ചാൽ മെഡിക്കൽ റിപ്പോർട്ടർ F I R ന്റെ പകർപ്പ് ,എടിഎം കാർഡിന്റെ നമ്പർ ,അക്കൗണ്ട് ഉടമയുടെയും നോമിനിയുടെയും ആധാർ, ബാങ്ക് അക്കൗണ്ട്, പാസ് ബുക്കും 90 ദിവസത്തിനുള്ളിൽ ഇടപാട് നടനെന്ന് സ്ഥിരീകരിക്കുന്ന ബാങ്കിൻറെ സ്റ്റേറ്റ്മെൻറ് ഇവയാണ് പൊതുവായി നൽകേണ്ട രേഖകൾ ചില ബാങ്കുകൾ സ്വീകരിക്കുന്ന രേഖകളിൽ മാറ്റം ഉണ്ടാകാം. എന്നാൽ ഒരു കാർഡിന് മാത്രമേ ഇൻഷുറൻസ് ക്ലയിം ചെയ്യാനാകൂ. ഏറ്റവും കൂടുതൽ പരിരക്ഷ ലഭിക്കുന്ന കാർഡിന്റെ ഇൻഷുറൻസിനായി അപേക്ഷിക്കുന്നതാണ് നല്ലത് . എല്ലാത്തരം ഇടപാടുകളും 90 ദിവസത്തിനുള്ളിലെ ഇടപാടായി കണക്കാക്കുന്നു . എടിഎമ്മിൽ നിന്ന് പണം പിൻവലിക്കുന്നത് മാത്രമല്ല കാർഡ് ഉപയോഗിച്ചുള്ള സാധനം വാങ്ങൽ , ടിക്കറ്റ് ബുക്കിംങ് ഓൺലൈൻ പർച്ചേസ് തുടങ്ങിയ എല്ലാ ഇടപാടായി കണക്കിലെടുക്കും.
.