ക്രൂഡ് ഓയില്‍ വിലയില്‍ വര്‍ധനവ്

തിരുവനന്തപുരം: ക്രൂഡ് ഓയില്‍ വിലയില്‍ വര്‍ധനവ്. ക്രൂഡ് ഓയിലിന് ബാരലിന് 76.13 ഡോളറിലാണ് വില. ബുധനാഴ്ച ബ്രെന്റ് ക്രൂഡ് വില 71.61 ഡോളറിലും ഇടിഞ്ഞിരുന്നു. രാജ്യത്തെ പ്രധാന നഗരങ്ങളിലും സംസ്ഥാനത്തും ഇന്ധന വിലയില്‍ മാറ്റമില്ല. തിരുവനന്തപുരത്ത് ഒരു ലിറ്റര്‍ പെട്രോളിന് 109.73 രൂപയും, ഡീസലിന് 97.20 രൂപയുമാണ് വില. മുംബൈയില്‍ പെട്രോളിന് 106.31 രൂപയും ഡീസല്‍ ലിറ്ററിന് 94.27 രൂപയുമാണ് വില. കൊച്ചിയില്‍ ഒരു ലിറ്റര്‍ പെട്രോളിന് 107.77 രൂപയും, ഡീസല്‍, ലിറ്ററിന് 96.69 രൂപയുമാണ് വില. കോഴിക്കോട് ജില്ലയില്‍ ഒരു ലിറ്റര്‍ പെട്രോളിന് 108.28 രൂപയും ഡീസലിന് 97.20 രൂപയുമാണ് വില. ഡല്‍ഹിയില്‍ ഒരു ലിറ്റര്‍ പെട്രോളിന് 96.72 രൂപയും ഡീസല്‍ ലിറ്ററിന് 89.62 രൂപയുമാണ് വില.