മണിപ്പൂർ കലാപം രാജ്യത്തിന്റെ മനസാക്ഷിയില്‍ ആഴത്തിലുള്ള മുറിവേല്‍പ്പിച്ചുവെന്ന് കോൺഗ്രസ് നേതാവ് സോണിയാ ഗാന്ധി.

 

ന്യൂഡല്‍ഹി: ആളുകള്‍ വീട് എന്ന് വിളിക്കുന്ന സ്ഥലത്ത് നിന്ന് പലായനം ചെയ്യാന്‍ നിര്‍ബന്ധിതരായത് കണ്ടതില്‍ തനിക്ക് വളരെ സങ്കടമുണ്ടെന്ന് ട്വിറ്ററില്‍ പങ്കുവെച്ച വിഡിയോ സന്ദേശത്തില്‍ സോണിയ ഗാന്ധി പറഞ്ഞു. ‘അതുപോലെതന്നെ തങ്ങളുടെ പ്രിയപ്പെട്ടവരെ നഷ്ടപ്പെട്ട എല്ലാവരോടും ഇതോടൊപ്പം അനുശോചനവും രേഖപ്പെടുത്തുന്നു. ആളുകള്‍ വീടെന്ന് വിളിക്കുന്ന ഒരേയൊരു സ്ഥലത്ത് നിന്ന് പലായനം ചെയ്യാന്‍ നിര്‍ബന്ധിതരാകുന്നതും ജീവിതകാലം മുഴുവന്‍ അവര്‍ നിര്‍മ്മിച്ചതെല്ലാം ഉപേക്ഷിച്ച്‌ ഓടിപ്പോകുന്നതും കാണുമ്പോൾ എനിക്ക് വളരെ സങ്കടമുണ്ടെന്നും സോണിയാഗാന്ധി പറഞ്ഞു.
സമാധാനപരമായി സഹവസിച്ചിരുന്ന നമ്മുടെ സഹോദരീ സഹോദരന്മാര്‍ പരസ്പരം തിരിയുന്നത് കാണുന്നത് ഹൃദയഭേദകമാണ്’- .‘ഒരു അമ്മയെന്ന നിലയില്‍ ഞാന്‍ നിങ്ങളുടെ വേദന മനസിലാക്കുന്നു. മണിപ്പൂരിലെ ജനങ്ങളില്‍ എനിക്ക് പ്രതീക്ഷയും വിശ്വാസവുമുണ്ട്, ഒരുമിച്ച്‌ ഈ അഗ്‌നിപരീക്ഷയെ മറികടക്കുമെന്ന് അറിയാം”, സോണിയ ഗാന്ധി പറഞ്ഞു