തൊഴിതൽതട്ടിപ്പ് ; യുകെയില്‍ 400മലയാളി നഴ്‌സുമാർ കുടുങ്ങി.

ന്യൂഡല്‍ഹി: യുകെയില്‍ തൊഴില്‍തട്ടിപ്പിനിരയായ 400 മലയാളി നഴ്സുമാരെ സഹായിക്കണമെന്നു പ്രവാസി ലീഗല്‍ സെല്‍ (യുകെ ചാപ്റ്റര്‍) വിദേശകാര്യമന്ത്രി എസ്‌. ജയശങ്കറിനു പരാതി നല്‍കി. കൊച്ചിയിലെ ഒരു
റിക്രൂട്മെന്റ്‌ ഏജന്‍സി വഴിയാണു നഴ്സുമാര്‍ യുകെയിലെത്തിയത്‌. വീസ നടപടികള്‍ക്കു മാത്രമായി 8.5 ലക്ഷം രൂപയും വിമാന ടിക്കറ്റ്‌, താമസം തുടങ്ങിയവരുടെ പേരില്‍ 5 ലക്ഷം രൂപയും വീതം നഴ്സുമാരില്‍ നിന്നു വാ
ങ്ങിയെന്നാണു പരാതിയിലുള്ളത്.വഞ്ചിതരായ നഴ്സുമാര്‍ വലിയ വായ്പാബാധ്യത കാരണം നാട്ടിലേക്കു മടങ്ങാനാവാത്ത സ്ഥിതിയിലാണെന്നും ഭക്ഷണത്തിനുപോലും ബുദ്ധിമൂട്ടുന്നവരുണ്ടെന്നും സെല്‍ പ്രസിഡന്റ്‌ ജോസ്‌ ഏബ്രഹാമും യൂകെ ചാപ്റ്റര്‍ കോ ഓര്‍ഡിനേറ്റര്‍ സോണിയ സണ്ണിയും പറഞ്ഞു. തട്ടിപ്പു നടത്തിയ ഏജന്‍സി തുടര്‍ന്നും ആളുകളെ യുകെയില്‍ എത്തിക്കുന്നുണ്ടെന്നും പരാതിയില്‍ പറയുന്നു. നഴ്സുമാരെ സഹായിക്കാന്‍ യുകെയിലെ ഇന്ത്യന്‍ സ്ഥാനപതി കാര്യാലയത്തിനു നിര്‍ദേശം നല്‍കണമെന്നും സര്‍ക്കാര്‍ തലത്തില്‍ നിയമനടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ടു.