നരേന്ദ്ര മോദിയെ എന്തിനാണ് ഭയപ്പെടുന്നത്
സ്വതന്ത്ര ഭാരതത്തിൻറെ 76 വർഷത്തെ ജനാധിപത്യ യാത്രയ്ക്ക് ഒടുവിൽ പുതിയ പാർലമെൻറിലേക്ക് ഭരണസാരഥികൾ പ്രവേശിക്കുകയാണ് ചരിത്രം ഉറങ്ങുന്ന പഴയ പാർലമെൻറ് മന്ദിരം രാജ്യം കണ്ട പ്രഗൽഭമതികളായ രാഷ്ട്രീയക്കാരുടെയും ഭരണകർത്താക്കളുടെയും വിഹാര കേന്ദ്രമായിരുന്നു ദരിദ്ര നാരായണൻമാരായ 33 കോടി ജനങ്ങളുടെ സമ്പാദ്യവുമായി സ്വാതന്ത്ര്യം നേടിയ ഇന്ത്യ ഇന്ന് കാണുന്ന മാറ്റങ്ങളിലേക്കും മഹത്വങ്ങളിലേക്കും നടന്ന കയറിയത് പാർലമെൻറിനകത്ത് മുഴങ്ങിക്കേട്ട ശബ്ദങ്ങളുടെ പര്യവസാനം ആയിട്ട് ആയിരുന്നു
ജവഹർലാൽ നെഹ്റു മുതൽ മൻമോഹൻ സിംഗ് വരെ നിരവധിപേർ പ്രധാനമന്ത്രിപദം അലങ്കരിച്ചിട്ടുണ്ട് എന്നാൽ ഇവരിൽ ഏറ്റവും കൂടുതൽ വിമർശനങ്ങൾക്ക് ഇരയായി കൊണ്ടിരിക്കുന്നത് നിലവിലെ പ്രധാനമന്ത്രി നരേന്ദ്രമോദി ആണ് എന്ന് പറഞ്ഞാൽ അതിൽ അതിശയോക്തി ഒന്നുമില്ല മോദി വിമർശനം എന്ന പരിപാടി നിത്യകർമ്മം ആക്കി നടക്കുന്ന നേതാക്കളെ എല്ലായിടത്തും കാണാം
ഒരു നിഷ്പക്ഷ നിരീക്ഷണം എന്ന നിലയ്ക്ക് പരിശോധിച്ചുകൊണ്ട് ഞങ്ങൾ ചില ചോദ്യങ്ങൾ ചോദിക്കട്ടെ ?
ഓട് പൊളിച്ച് അകത്തു കയറി പ്രധാനമന്ത്രി കസേരയിൽ ഇരുന്ന ആളാണോ നരേന്ദ്രമോദി അതുമല്ല എന്തെങ്കിലുമൊക്കെ രാഷ്ട്രീയ കുതന്ത്രങ്ങൾ പയറ്റിയാണ് പ്രധാനമന്ത്രി ആയത് എന്ന് പറയുന്നവരോട് എങ്കിൽ പിന്നെ നരേന്ദ്രമോദി അഞ്ചുവർഷ ഭരണ ശേഷം തെരഞ്ഞെടുപ്പിലൂടെ വീണ്ടും പ്രധാനമന്ത്രി ആയത് എങ്ങിനെയാണ് ?
പ്രധാനമന്ത്രി നേരിട്ടോ പരോക്ഷമായോ നടത്തിയ അഴിമതി കഥകൾ ആണല്ലോ കഴിഞ്ഞകാലങ്ങളിൽ എല്ലാം രാജ്യത്ത് ചർച്ച ചെയ്യപ്പെട്ടിട്ടുള്ളത് പ്രധാനമന്ത്രി കസേരയിൽ പത്തുവർഷം തികയ്ക്കാൻ ഒരുങ്ങുന്ന നരേന്ദ്രമോദിയുടെ പേരിൽ എന്ത് അഴിമതി കേസാണ് ഇതിനകം ഉണ്ടായിട്ടുള്ളത്. നരേന്ദ്രമോദി എന്ന പ്രധാനമന്ത്രി എന്തെങ്കിലും രാജ്യദ്രോഹ പ്രവർത്തനം നടത്തിയോ – സ്വന്തം കുടുംബത്തിലെ ആൾക്കാരെ ഇടത്തും വലത്തും ഇരുത്തി ഭരണം നടത്തിയോ – പ്രധാനമന്ത്രിയുടെ ബന്ധുക്കൾക്കായി വിമാനക്കച്ചവടമോ തോക്ക് കച്ചവടമോ സ്പെക്ട്രം എന്തെങ്കിലും നടത്തിയോ – പ്രധാനമന്ത്രിയുടെ ഏതെങ്കിലും സ്വന്തക്കാരനെ ഏതെങ്കിലും ഉന്നത പദവിയിൽ നിയമിച്ചോ -ഇതൊക്കെ ഉത്തരം കിട്ടേണ്ട ചോദ്യങ്ങൾ തന്നെ അല്ലേ ?
നരേന്ദ്രമോദി എന്ന് കേൾക്കുമ്പോൾ തന്നെ കുരച്ചു ചാടുന്ന ചില മത ജാതി തമ്പുരാക്കന്മാരുണ്ട്മോദി ഭരണത്തിന് മുൻപുള്ള അര നൂറ്റാണ്ടിലധികം കാലം ന്യൂനപക്ഷം എന്നും മറ്റും പറഞ്ഞുകൊണ്ട് വിരട്ടി പലതും നേടിയ ചില ആൾക്കാരാണ് മോദി പേടി കൊണ്ട് വിയർക്കുന്നത് ഞങ്ങളുടെ കൈപ്പിടിയിലാണ് ന്യൂനപക്ഷങ്ങളുടെ എല്ലാം വോട്ട് എന്ന് ഭീഷണിപ്പെടുത്തിയിരുന്ന ഈ വിഭാഗത്തിൻറെ നേതാക്കളുടെ സ്ഥിരം ശൈലി ഇതായിരുന്നു പാണ്ടൻ നായുടെ പല്ലിനു ശൗര്യം പണ്ടേ പോലെ ഫലിക്കുന്നില്ല എന്ന പഴഞ്ചൊല്ല് പോലെ ഈ ന്യൂനപക്ഷക്കാരുടെ മസിലുപിടുത്തവും മീശ പിരിക്കലും നരേന്ദ്രമോദിക്ക് മുന്നിൽ നടക്കുന്നില്ല എന്നതാണ് സത്യം
നരേന്ദ്രമോദിയും കൂട്ടരും മാത്രമല്ല ബിജെപി തന്നെ മത അധിഷ്ഠിത പാർട്ടിയാണെന്ന് പുച്ഛത്തോടെ പറയുന്ന കോൺഗ്രസ് കമ്മ്യൂണിസ്റ്റ് നേതാക്കളും ഒരു കാര്യം പറയണം നിങ്ങൾ ജാതിയും മതവും ഒന്നും ഇല്ലാത്ത പക്കാ രാഷ്ട്രീയക്കാരാണെന്നാണല്ലോ വാദം ഒരു തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചാൽ തലയിൽ മുണ്ടുമിട്ട് കണിച്ചുകുളങ്ങരയിലും പെരുന്നയിലും മാത്രമല്ല സകലമാന അരമനകളിലും അൾത്താരകളിലും വരെ നിരങ്ങി നടക്കുന്ന ആൾക്കാരുടെ സത്യവതി പ്രസംഗം ഇനിയും തുടരണമോ ?
നരേന്ദ്രമോദി എന്ന പ്രധാനമന്ത്രിയുടെ പ്രവർത്തനങ്ങളെ ദുഷ്ടലാക്കോടെ അല്ലാതെഒന്ന് നോക്കി കാണുക നോട്ട് നിരോധനം എന്ന ഒരു നടപടി ഒരു വലിയ മണ്ടത്തരം ആയിരുന്നു എന്നതിൽ തർക്കമില്ല ജമ്മു കാശ്മീരിലെ സ്വയം ഭരണാവകാശം എടുത്തു കളഞ്ഞതും രാജ്യത്തിൻറെ അതിർത്തി സുരക്ഷിതമായി നിലനിർത്തുന്നതും രാജ്യത്തിൻറെ വ്യാവസായിക കാർഷിക വളർച്ചയ്ക്കും യുവാക്കളുടെ സ്വയംതൊഴിൽ പദ്ധതികൾക്കും നിരവധിയായ പരിപാടികൾ ആവിഷ്കരിച്ചത് മോദി തന്നെ അല്ലേ ലോകത്തിനു മുന്നിൽ അല്പം ഒക്കെ അധികം അഹങ്കാരത്തോടെ നമ്മൾ ഇപ്പോൾ തല ഉയർത്തി നിൽക്കുന്നത് നമ്മൾ ഭൂമിയിൽ നിന്നും വിട്ട് ചാന്ദ്രയാൻ 3 ചന്ദ്രനിൽ എത്തി നമ്മുടെ ദേശീയ പതാക അവിടെ പറപ്പിക്കുന്നത് കൊണ്ട് ആണ് ഇതും മോദിയുടെ സംഭാവന അല്ലേ ?
ഇറച്ചി കഴിച്ചയാളെ തല്ലിക്കൊന്നു പള്ളികൾ എല്ലാം തല്ലി തകർത്തു എല്ലാ സ്വാതന്ത്ര്യവും ജനങ്ങൾക്ക് ഇല്ലാതെയാക്കി രാജ്യത്തെ ഹിന്ദു രാജ്യമാക്കി മാറ്റുന്നു ദളിത് ന്യൂനപക്ഷങ്ങളെ വ്യാപകമായി പീഡിപ്പിക്കുന്നു സ്ത്രീകൾക്ക് നേരെയുള്ള അക്രമം പെരുകുന്നു ഇങ്ങനെ നരേന്ദ്രമോദിയുടെ മുതുകിൽ കെട്ടിവെക്കാത്ത കുറ്റങ്ങൾ ഒന്നുമില്ല ഒരു ചെറിയ ചോദ്യം ചോദിക്കട്ടെ രാജ്യത്ത് ജനസേവനത്തിനായി അധികാരത്തിൽ വന്ന 28 സംസ്ഥാന സർക്കാരുകൾ ഭരണത്തിൽ ഇല്ലേ ഓരോ സംസ്ഥാനങ്ങളെയും നിയന്ത്രിച്ചു ഉണർത്തുന്നതും തെറ്റുകുറ്റങ്ങൾ ഇല്ലാതാക്കുന്നതും ആ സർക്കാരിൻറെ ബാധ്യതയല്ലേ
മണിപ്പൂരിൽ അക്രമം നടക്കുന്നതിനും പഴി നരേന്ദ്രമോദിക്കാണ് അവിടെ നടക്കുന്നത് രണ്ട് സമുദായങ്ങൾ തമ്മിലുള്ള കലഹമാണ് സാക്ഷാൽ ഇന്ദിരാഗാന്ധി പ്രധാനമന്ത്രിയായിരുന്ന കാലത്തല്ലേ പഞ്ചാബിൽ വർഷങ്ങളോളം നീണ്ട സിഖ് കലാപം നടന്നത് എത്രയധികം ആൾക്കാരാണ് ആ കലാപത്തിൽ കൊല്ലപ്പെട്ടത്
ഭരണഘടന അനുവദിച്ചു നൽകിയ എല്ലാ പൗരസ്വാതന്ത്ര്യവും നരേന്ദ്രമോദി ഇല്ലാതാക്കി എന്നതാണ് മറ്റൊരു വലിയ കാര്യമായി പറയുന്നത് 1975 ആരോടും ആലോചിക്കാതെ പാതിരാത്രിയിൽ രാജ്യത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു 100 കോടിയോളം വരുന്ന ഇന്ത്യൻ ജനതയെ അക്ഷരാർത്ഥത്തിൽ കോച്ചുവിലങ്ങിട്ടു നിർത്തിയത് പ്രധാനമന്ത്രിയായിരുന്ന ഇന്ദിരാഗാന്ധി ആയിരുന്നില്ലേ ? അന്നത്തെ ഇതിനെക്കാൾ വലിയ സ്വാതന്ത്ര്യം ഇല്ലായ്മ ഒന്നും ഇപ്പോൾ രാജ്യത്ത് ഒരിടത്തും ഇല്ലല്ലോ
ജവഹർലാൽ നെഹ്റു എന്ന ലോകാരാനായ നേതാവിന് ശേഷം ലോക ശ്രദ്ധ നേടുന്ന മറ്റൊരു പ്രധാനമന്ത്രിയാണ് നരേന്ദ്രമോദിഎന്നു പറഞ്ഞാൽ അതിൽ കുശുമ്പ് കാണിച്ചിട്ട് കാര്യമില്ല ലോക നേതാക്കൾക്കിടയിൽ നരേന്ദ്രമോദി മതിപ്പുള്ള പ്രധാനമന്ത്രിയാണെന്ന് ജി 20 സമ്മേളനത്തിലൂടെ തന്നെ ജനങ്ങൾ കണ്ടതാണ്
ഇന്ന് ഇന്ത്യൻ പാർലമെൻറിലെ ജനപ്രതിനിധികൾ പുതിയ പാർലമെൻറ് മന്ദിരത്തിൽ സമ്മേളിച്ചിരിക്കുകയാണ് നരേന്ദ്രമോദി എന്ന പ്രധാനമന്ത്രിയുടെ ഇച്ഛാശക്തിയും ആർജ്ജവവും ആണ് പുതിയ പാർലമെന്റിന്റെ ജന്മ രഹസ്യം എന്ന പറയാം റെയിൽവേ സ്റ്റേഷനിൽ ചായ വിറ്റുനടന്ന ഒരു പയ്യൻവളർന്ന ഇന്ത്യൻ പ്രധാനമന്ത്രിയായി ഈ പാർലമെൻറിൽ കാലുകുത്തുന്നു എന്നത് നമ്മുടെ ജനാധിപത്യത്തിൻറെ മഹത്വം തന്നെ എന്ന് പറയാൻ കൂടി നരേന്ദ്രമോദി തയ്യാറായി മോദിയെ ചായക്കടക്കാരൻ എന്ന് ആക്ഷേപിക്കുന്നവർ ഇനിയെങ്കിലും ആ മനോനില മാറ്റണം
അംബാനി അദാനി തുടങ്ങിയ കോർപ്പറേറ്റ് മുതലാളിമാരുടെ പേരും കേന്ദ്രസർക്കാരുമായി ചേർത്തുവച്ചുള്ള പരാതി പറച്ചിലുകൾ ഏറെനാളായി നടക്കുന്നു ഈ ഏർപ്പാട് ഏതുകാലത്താണ് ഉണ്ടാകാതിരുന്നിട്ടുള്ളത് നെഹ്റുവിന് ശേഷം വന്ന എല്ലാ പ്രധാനമന്ത്രിമാരുടെ കാലത്തും ഇത്തരം കഥകൾ പ്രചരിച്ചിരുന്നില്ലേ?
ഇതൊക്കെ പറയുമ്പോഴും നരേന്ദ്ര മോദി എന്ന പ്രധാനമന്ത്രിയുടെ പാർട്ടിയായ ബിജെപിയുടെ കേരളത്തിലെ സ്ഥിതി പറയാതെ പോകുന്നത് ശരിയല്ലല്ലോ ? എൻറെ അമ്മാവാ എന്നെ തല്ലേണ്ട ഞാൻ നന്നാവില്ല – എന്നു പറഞ്ഞ് അനന്തരവനെ പോലെയാണ് കേരളത്തിലെ ബിജെപി നേതാക്കൾ തെരഞ്ഞെടുപ്പുകളിൽ പൊളിഞ്ഞു പാളീസായാലും ചാന്തും സിന്ദൂരവും ഇട്ട് ചാനൽ ചർച്ചകളിൽ നെളിഞ്ഞിരുന്ന് തള്ളുന്ന തള്ളലുകൾ കാണികൾക്ക് ഓക്കാനമുണ്ടാകുന്നതരത്തിൽ ആയിരിക്കുന്നു അഞ്ചോ ആറോ നേതാക്കൾ ഇവിടെയുണ്ട് ഒരാൾക്ക് മറ്റൊരാളെ കണ്ടുകൂടാ പാരവെപ്പും കുതികാൽ വെട്ടും ചെളിവാരി എറിയലും ഒക്കെയാണ് ഇവരുടെ സ്ഥിരം പരിപാടി ഇതൊക്കെ മുറപോലെ നടത്തി നാട്ടുകാർക്ക് മുന്നിൽ വന്ന് ഭഗവത്ഗീത ഉദ്ധരിക്കാനും രാമായണ ശീലുകൾ പാടാനും ഇവർക്ക് ഒരു മടിയും ഇല്ല എന്നതാണ് രസകരമായ കാര്യം