‘അതീവ ജാഗ്രത പുലർത്തണം’; കാനഡയിലെ ഇന്ത്യന്‍ പൗരന്‍മാർക്ക് മുന്നറിയിപ്പുമായി; കേന്ദ്രസർക്കാർ
“എല്ലാ വർഷവും കാനഡയിലേക്കെത്തുന്ന അന്താരാഷ്ട്ര വിദ്യാർത്ഥികളിൽ 40 ശതമാനവും ഇന്ത്യയിൽ നിന്നാണ്. കാനഡയുടെ വലിയൊരു വരുമാന സ്രോതസാണത് എന്ന കാര്യത്തിൽ തർക്കമില്ല. ഇരു രാജ്യങ്ങളും ഈ വിഷയം എങ്ങനെ കൈകാര്യം ചെയ്യുന്നു എന്ന് നോക്കണം. ചില വിദ്യാർത്ഥികൾ പ്രശ്നത്തിന്റെ പ്രത്യാഘാതം നേരിട്ടേക്കാം”, സിംഗ് പറഞ്ഞു.
കനേഡിയൻ പിആറിന് അപേക്ഷിച്ചു കാത്തിരിക്കുന്ന ജലന്ധർ സ്വദേശികളായ ദമ്പതികളും തങ്ങളുടെ ആശങ്ക പ്രകടിപ്പിച്ചു. “ഈ വർഷം അവസാനത്തോടെ ഞങ്ങളുടെ പിആർ ലഭിക്കുമെന്ന പ്രതീക്ഷയിലായിരുന്നു. എന്നാൽ അത് വൈകിയേക്കുമോ എന്ന് ഇപ്പോൾ ഞങ്ങൾ ഭയപ്പെടുന്നു” എന്ന് ദമ്പതികൾ പറയുന്നു.