ഫൈവ്സ്റ്റാർ ഹോസ്പിറ്റലുകൾക്ക് വിലങ്ങിടാൻ സുപ്രീംകോടതി…

ചികിത്സാനിരക്കുകൾ 300 ഇരട്ടിയിലധികം. ആരോഗ്യ സംരക്ഷണം പൗരാവകാശമാണെന്ന് കോടതി.

ഫൈവ്സ്റ്റാർ ഹോസ്പിറ്റലുകൾക്ക് വിലങ്ങിടാൻ സുപ്രീംകോടതി… ചികിത്സാനിരക്കുകൾ 300 ഇരട്ടിയിലധികം. ആരോഗ്യ സംരക്ഷണം പൗരാവകാശമാണെന്ന് കോടതി. കേരളത്തിലെന്നല്ല,, എവിടെയും ഏറ്റവും എളുപ്പത്തിലും,, ലാഭത്തിലും നടത്താൻ കഴിയുന്ന ഒരു ബിസിനസായി മാറിയിട്ടുണ്ട് ആശുപത്രി പ്രവർത്തനം’…അതുകൊണ്ടുതന്നെയാണ് കേരളത്തിൽ ആവശ്യത്തിലധികം പണം കൈയിലുള്ള മുതലാളിമാർ ഒരു മുൻപരിചയവുമില്ലെങ്കിലും ആശുപത്രി നിർമ്മിക്കുവാനും അത് നടത്തുവാനും രംഗത്തുവരുന്നത്.. കേരളത്തിൽ ആധുനിക സൗകര്യങ്ങളുമായി വൻ കെട്ടിടങ്ങൾ തയ്യാറാക്കി നൂറുകണക്കിന് ഡോക്ടർമാരുമായി നടന്നുവരുന്ന 150 ഓളം ആശുപത്രികൾ ഇപ്പോൾ തന്നെയുണ്ട്.. ഇവിടങ്ങളിലെല്ലാം ചികിത്സ തേടിയെത്തുന്ന രോഗികളിൽ നിന്നും പിഴിഞ്ഞെടുക്കുന്ന ഭീമമായ സംഖ്യക്ക് യാതൊരു നീതീയും അവകാശപ്പെടാനില്ലെന്നു സുപ്രീം കോടതി തന്നെ അഭിപ്രായപ്പെട്ടിരിക്കുന്നു… കേന്ദ്ര ആരോഗ്യ വകുപ്പ് സെക്രട്ടറി, സംസ്ഥാന ആരോഗ്യ വകുപ്പ് സെക്രട്ടറിമാരുമായി ബന്ധപ്പെട്ടു രാജ്യത്ത് എല്ലായിടത്തും പ്രവർത്തിക്കുന്ന സ്വകാര്യ ആശുപത്രികളിലെ ചികിത്സ നിരക്കുകൾ കുറയ്ക്കുന്നതിനും ഏകീകരിക്കുന്നതിനും ഉത്തരവിറക്കണമെന്ന് സുപ്രീംകോടതി ബെഞ്ച് ആവശ്യപ്പെട്ടിരിക്കുകയാണ്…. കേന്ദ്രസർക്കാർ സുപ്രീംകോടതിയിൽ നൽകിയ മറുപടി അംഗീകരിച്ചില്ല….. സംസ്ഥാന സർക്കാരുകൾക്ക് പലതവണ നിർദ്ദേശങ്ങൾ നൽകിയെങ്കിലും കാര്യമായ മറുപടി ഒരിടത്ത് നിന്നും ലഭ്യമായില്ല എന്നാണ് കേന്ദ്ര സർക്കാർ സുപ്രീംകോടതിയിൽ അറിയിച്ചത്….. എന്നാൽ ഇതിനെ എതിർത്തുകൊണ്ട് രാജ്യത്തു ജീവിക്കുന്ന ഓരോ പൗരന്റെയും ഭരണഘടനാപരമായ അവകാശമാണ് ആരോഗ്യ സംരക്ഷണം എന്നത് കോടതി വിശദീകരിച്ചു… ഇതിൻറെ ഉത്തരവാദിത്വത്തിൽ നിന്നും കേന്ദ്രസർക്കാരിന് മാറിനിൽക്കാൻ കഴിയില്ലെന്നും അഭിപ്രായപ്പെട്ടു…കേസാരംഭിച്ചപ്പോൾ തന്നെ രാജ്യത്ത് നിലനിൽക്കുന്ന സ്വകാര്യ ആശുപത്രികളിലെയും സർക്കാർ ആശുപത്രികളിലെയും ചികിത്സാ ചെലവ് സംബന്ധിച്ച് ഏകദേശം ധാരണ ജഡ്ജി നേടിയിരുന്നു…. അതിൻറെ അടിസ്ഥാനത്തിൽ ജഡ്ജി തന്നെ കോടതിയിൽ നിരത്തിയ നിരക്ക് ആരെയും അത്ഭുതപ്പെടുത്തുന്നതാണ്… സർക്കാർ ആശുപത്രിയിൽ തിമിര ശസ്ത്രക്രിയ നടത്തുന്ന ഒരാൾക്ക് വരുന്ന ചെലവ് പരമാവധി 10000 രൂപയാണെങ്കിൽ ഇതേ ചികിത്സ ഒരു സ്വകാര്യ ആശുപത്രിയിൽ നടക്കുമ്പോൾ രോഗിയുടെ സാമ്പത്തിക സ്ഥിതിയനുസരിച്ച് 30000 രൂപ മുതൽ ഒന്നരലക്ഷം രൂപ വരെ എത്തുന്നു എന്ന് കോടതി അഭിപ്രായപ്പെട്ടു… ഇത് എങ്ങനെയാണ് നീതീകരിക്കാൻ കഴിയുക എന്നും കോടതി അഭിപ്രായപ്പെട്ടു….കേരളത്തിൽ തന്നെ പല ഘട്ടങ്ങളിലും സ്വകാര്യ ആശുപത്രികളിലെ ചികിത്സ നിരക്കുകളിൽ യാതൊരു നീതീകരണവുമില്ല എന്ന വിധത്തിലുള്ള പരാതികൾ ഉയർന്നപ്പോൾ ചികിത്സാചെലവുകളുടെ പരമാവധി നിരക്കുകൾ സംബന്ധിച്ച് സംസ്ഥാന സർക്കാർ ഉത്തരവിറക്കിയെങ്കിലും ഇതൊന്നും ഫലം കണ്ടില്ല …. എല്ലാ സ്വകാര്യ ആശുപത്രികളുടെയും പ്രധാന കവാടത്തിനു മുന്നിൽ സുപ്രധാന ചികിത്സകളുടെ നിരക്കുകൾ ബോർഡ് സ്ഥാപിച്ച് പ്രദർശിപ്പിക്കണമെന്നും നിർദ്ദേശം നൽകിയിരുന്നതാണ്….പല ആശുപത്രികളിലും ഇതനുസരിച്ച് നിരക്കുകൾ വ്യക്തമാക്കുന്ന ബോർഡുകൾ തൂങ്ങിയെങ്കിലും യഥാർത്ഥത്തിൽ ചികിത്സയ്ക്കെത്തുന്ന രോഗികൾക്ക് ബോർഡിൽ കാണുന്ന നിരക്ക് കൊടുത്ത് രോഗം ഭേദമായി വീട്ടിലെത്താൻ കഴിയില്ല എന്ന വസ്തുതയാണ് മനസ്സിലായത്…ഏത് ചെറിയ രോഗവുമായി എത്തിയാലും ഉടൻ തന്നെ ഏറ്റവും കുറഞ്ഞത് ഒരു നാലുതരത്തിലുള്ള ടെസ്റ്റുകളെങ്കിലും രോഗിയെക്കൊണ്ട് നടത്തിക്കുക കേരളത്തിലെ സ്വകാര്യ ആശുപത്രികളിലെ പതിവ് രീതിയായി മാറിയിട്ടുണ്ട്…. ഒരു ഡോക്ടറെ കാണുന്നതിനുള്ള പ്രവേശന ഫീസ് മാത്രം 250 രൂപയ്ക്ക് മുകളിൽ എത്തിനിൽക്കുകയാണ്….. ആശുപത്രിയിൽ കിടപ്പുരോഗിയായി മാറിക്കഴിഞ്ഞാൽ രോഗിക്കും രോഗിക്ക് സഹായിയായി നിൽക്കുന്ന ആളിനും ഭക്ഷണം ആശുപത്രി ക്യാന്റീനിൽ നിന്നും വാങ്ങിയിരിക്കണം എന്ന നിർദ്ദേശം വരെ കർശനമായി നടപ്പാക്കിയ സ്വകാര്യ ആശുപത്രികളുണ്ട്…രോഗികളെ ചികിത്സിക്കുന്ന ചിലവ് മാത്രമല്ല ഭക്ഷണകാര്യത്തിൽ വരെ ലാഭം കൊയ്യുന്ന ഏർപ്പാടാണ് വലിയ നിലയിൽ പ്രവർത്തിക്കുന്ന സ്വകാര്യ ആശുപത്രികളിൽ നടന്നുകൊണ്ടിരിക്കുന്നത്…. ഇതു പോലെ തന്നെയാണ് കിടത്തി ചികിത്സിക്കേണ്ടി വരുന്ന രോഗികളുടെ കയ്യിൽ നിന്നും ഈടാക്കുന്ന മുറിവാടകയുടെ കാര്യവും…. ‘ ഏതുതരത്തിലുള്ള മുറിയിൽ രോഗിയെ കിടത്തണം എന്ന് തീരുമാനിക്കുന്നത് ആശുപത്രി അധികൃതരാണ്… രോഗിയുടെ സാമ്പത്തിക നിലവാരം പരിശോധിച്ചു മുൻകൂട്ടി തന്നെ അതിനുള്ള മുറികൾ അനുവദിക്കുകയും ആയിനത്തിലും വലിയ തുക പിഴിഞ്ഞെടുക്കുകയും ചെയ്യുക സ്വകാര്യ ആശുപത്രികളുടെ രീതികളാണ്…
ഏതായാലും പ്രശ്നം ഇപ്പോൾ സുപ്രീംകോടതിക്ക് മുന്നിലാണ്.. ഒരു മാസത്തിനകം ചികിത്സാ ചെലവ് സംബന്ധിച്ച ന്യായമായ നിരക്കുകൾ തീരുമാനിച്ചുകൊണ്ട് സംസ്ഥാന സർക്കാരുകൾ വിജ്ഞാപനമിറക്കണം എന്നാണ് കോടതി നിർദ്ദേശിച്ചിരിക്കുന്നത്… വീണ്ടും ഏപ്രിൽ ആറിന് പരിഗണിക്കുമെന്നും അതിനുമുമ്പ് ഉത്തരവുകൾ നടപ്പാക്കണമെന്നും കോടതി നിർദ്ദേശമുണ്ട്..സുപ്രീംകോടതിയുടെ ശുപാർശ പ്രകാരമുള്ള നടപടിക്രമങ്ങൾ കേരളത്തിലും ഉണ്ടായാൽ ഇപ്പോൾ സ്വകാര്യ ആശുപത്രികളിലുണ്ടാവുന്ന ചികിത്സാ ചെലവ് മൂന്നിൽ ഒന്നായി ചുരുങ്ങും എന്ന കാര്യത്തിൽ സംശയമില്ല… ഇവിടെ ഒരു കാര്യം പ്രത്യേകം ശ്രദ്ധിക്കേണ്ടത്,, സംസ്ഥാന സർക്കാർ ഇതിനുമുമ്പ് ഉത്തരവിറക്കിയെങ്കിലും അത് ഫലം കാണാതെ വന്നത് ചികിത്സാ ചെലവുകൾ അമിതമായി ഈടാക്കുന്ന ആശുപത്രികൾക്കെതിരെ ഒരു നടപടിയും ഉണ്ടായില്ല എന്നതുകൊണ്ടാണ്… ‘ കൃത്യമായ നിരക്കുകൾ നിശ്ചയിക്കുകയും അത് ജനങ്ങളെ അറിയിക്കുകയും അതിൽ കൂടുതൽ തുക ഈടാക്കുന്ന ആശുപത്രി മാനേജ്മെന്റുകൾക്കെതിരെ കർശനമായതും , കടുത്തതുമായ ശിക്ഷ നടപ്പാക്കുന്ന ഒരനുഭവം ഉണ്ടായാൽ പിന്നെ എല്ലാ സ്വകാര്യ ആശുപത്രി മാനേജ്മെന്റുകളും ഇപ്പോൾ നടത്തുന്ന ചികിത്സയുടെ പേരിലുള്ള പകൽ കൊള്ളയിൽ നിന്നും പിന്മാറും എന്ന കാര്യത്തിൽ ഒരു സംശയവും വേണ്ട….കേരളത്തിലെ പോലെ രോഗങ്ങൾ പലവിധത്തിൽ പെരുകി വരുന്ന സമൂഹത്തിന് ഇപ്പോൾ ഏറ്റവും വലിയ പ്രാരാബ്ദമായി നിൽക്കുന്നത് രോഗ ചികിത്സയുടെ കാര്യത്തിൽ വരുന്ന താങ്ങാൻ കഴിയാത്ത ചിലവുകൾ ആണ്….ഹൃദയസംബന്ധിയായും കരൾ കിഡ്നി തുടങ്ങിയ അവയവങ്ങൾ സംബന്ധിച്ചുമുണ്ടാകുന്ന രോഗങ്ങളുടെ ചികിത്സകൾക്ക് ഏറ്റവും കുറഞ്ഞത് ഒന്നും രണ്ടും ലക്ഷം മുടക്കേണ്ടി വരുന്നു എന്നത് ദുഃഖകരമായ കാര്യമാണ്…. ഇത്തരത്തിലുള്ള ചികിത്സകൾ, സ്വകാര്യ ആശുപത്രികൾ നടത്തുമ്പോൾ ഈടാക്കുന്ന തുകയുടെ വളരെ കുറച്ചു ശതമാനം മാത്രമാണ് അത്യാവശം സൗകര്യങ്ങളുള്ള സർക്കാർ ആശുപത്രികളിൽ ഈടാക്കപ്പെടുന്നത് എന്ന കാര്യം കൂടി അധികാരികൾ ശ്രദ്ധിക്കേണ്ടതാണ്….