സിസിടിവി തുണയായി; വാഹന മോഷണ സംഘം കുടുങ്ങി
പാലക്കാട്: റെയില്‍വേ സ്റ്റേഷൻ കേന്ദ്രീകരിച്ചു ബൈക്ക് മോഷണം നടത്തുന്ന സംഘം ഷൊര്‍ണൂര്‍ പോലീസിന്റെ പിടിയിലായി. ഈ മാസം ആറിനാണ് ഷൊര്‍ണൂരില്‍ നിന്ന് രണ്ട് ബൈക്കുകള്‍ മോഷണം പോയത്. വാഹനം മോഷണം നടത്തിയ തവ്വന്നൂര്‍ സ്വദേശികളായ കുറുപ്പംവീട്ടില്‍ റിജിൻ ദാസ് (19), കുണ്ടുപറമ്പിൽ വീട്ടില്‍ പ്രണവ് (19) ബൈക്ക് മോഷണ സംഘത്തില്‍ നിന്ന് ബൈക്ക് വാങ്ങി ഉപയോഗിച്ച മുതുതല ചോലയില്‍ വീട്ടില്‍ ശ്രീജിത്ത് (22), വാഹനം വില്‍പ്പന നടത്തുന്നതിന് സഹായിച്ച പട്ടാമ്പി കൂരിപറമ്പില്‍ വീട്ടില്‍ ജിബിൻ (21), ബെൻഷാദ് എന്നിവരെയാണ് ഷൊര്‍ണൂര്‍ പൊലീസ് വിവിധ സ്ഥലങ്ങളില്‍ നിന്നായി പിടികൂടിയത്. ഷൊര്ണനൂര് ഡിവൈഎസ്പി പി സി ഹരിദാസ്, ഷൊര്‍ണൂര്‍ സിഐ പി സി ഷിജു, എസ്ഐ എസ് രജീഷ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് സിസിടിവി കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തില്‍ പ്രതികളെ പിടികൂടിയത്.