കരുണ്‍ നായര്‍ ഐ പി എല്ലില്‍ തിരികെയെത്തി, കെ എല്‍ രാഹുലിന് പകരക്കാരന്‍
പരിക്കേറ്റ ക്യാപ്റ്റന്‍ കെ എല്‍ രാഹുലിന് പകരക്കാരനായി കരുണ്‍ നായരെ ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ് സൈന്‍ ചെയ്തു.
ടെസ്റ്റ് ക്രിക്കറ്റില്‍ ട്രിപ്പിള്‍ സെഞ്ചുറി നേടിയിട്ടുള്ള കരുണ് ഇതുവരെ 76 ഐപിഎല്‍ മത്സരങ്ങള്‍ കളിച്ചിട്ടുണ്ട്. ഐ പി എല്ലില്‍ 1,496 റണ്‍സും നേടിയിട്ടുണ്ട്.
പരിക്ക് കാരണം ശസ്ത്രക്രിയ ചെയ്യാന്‍ ഒരുങ്ങുന്ന രാഹുല്‍ ഇനി ഈ സീസണ്‍ ഐ പി എല്ലില്‍ കളിക്കില്ല എന്ന് ഉറപ്പായിരുന്നു. ഐ പി എല്‍ മാത്രമല്ല ജൂണ്‍ 7 മുതല്‍ ലണ്ടനിലെ ഓവലില്‍ നടക്കുന്ന ലോക ടെസ്റ്റ് ചാമ്ബ്യന്‍ഷിപ്പ് ഫൈനല്‍ മത്സരത്തിലും രാഹുല്‍ കളിക്കില്ല.