ക​രു​വ​ന്നൂ​ര്‍ ബാ​ങ്ക് മു​ത​ല്‍ തൃ​ശൂ​ര്‍ സ​ഹ​ക​ര​ണ ബാ​ങ്ക് ;വ​രെ കാ​ല്‍​ന​ട​യാ​യി യാത്ര ചെയ്തുകൊ​ണ്ടാ​കും പ്ര​തി​ഷേ​ധം.

തൃ​ശൂ​ര്‍: ക​രു​വ​ന്നൂ​ര്‍ ബാ​ങ്ക് ത​ട്ടി​പ്പിൽ പ്രതിഷേധിച്ച് ഒ​ക്ടോ​ബ​ര്‍ ര​ണ്ടി​ന് തൃ​ശൂ​രി​ല്‍ ന​ട​നും മു​ന്‍ രാ​ജ്യ​സ​ഭാ എം​പി​യു​മാ​യ സുരേഷ്ഗോപിയുടെ നേതൃത്വത്തിൽ പ​ദ​യാ​ത്ര സംഘടിപ്പിക്കും. ക​രു​വ​ന്നൂ​ര്‍ ബാ​ങ്ക് മു​ത​ല്‍ തൃ​ശൂ​ര്‍ സ​ഹ​ക​ര​ണ ബാ​ങ്ക് വ​രെ കാ​ല്‍​ന​ട​യാ​യി യാത്ര ചെയ്തുകൊ​ണ്ടാ​കും പ്ര​തി​ഷേ​ധം. 2019ലെ ​ലോ​ക്‌​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ തൃ​ശൂ​രി​ല്‍​നി​ന്ന് എ​ന്‍​ഡി​എ സ്ഥാ​നാ​ര്‍​ഥി​യാ​യി മ​ത്സ​രി​ച്ച് തോ​റ്റെ​ങ്കി​ലും വി​വി​ധ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളു​മാ​യി മ​ണ്ഡ​ല​ത്തി​ല്‍ സ​ജീ​വ​മാ​ണ് സു​രേ​ഷ് ഗോ​പി. ഇ​തി​ന്‍റെ ഫ​ല​മാ​യി 2021ലെ ​നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ മി​ക​ച്ച പ്ര​ക​ട​നം കാ​ഴ്ച​വ​യ്ക്കാ​ന്‍ ന​ട​ന് സാ​ധി​ച്ചി​രു​ന്നു.