ഓട്ടോമാറ്റിക് ഡോര്‍ അടയാത്തതിനെ തുടര്‍ന്ന് വന്ദേ ഭാരത് എക്സ്പ്രസ് 20 മിനിട്ട് തൃശൂര്‍ സ്റ്റേഷനില്‍ പിടിച്ചിട്ടു.
തൃശൂര്‍ : ഓട്ടോമാറ്റിക് ഡോര്‍ അടയാത്തതിനെ തുടര്‍ന്ന് വന്ദേ ഭാരത് എക്സ്പ്രസ് 20 മിനിട്ട് തൃശൂര്‍ സ്റ്റേഷനില്‍ പിടിച്ചിട്ടു. രാവിലെ ഒമ്പതരയോടെ തൃശൂര്‍ സ്റ്റേഷനിലെത്തിയപ്പോഴായിരുന്നു സംഭവമുണ്ടായത്. തൃശൂരില്‍ നിന്നും 9.32 ന് പുറപ്പെടേണ്ട വണ്ടി 9.55 നാണ് പുറപ്പെട്ടത്. എഞ്ചിനില്‍ നിന്നും ഡോറിലേക്കുള്ള പവര്‍ സപ്ലെ തകരാറായതാണ് ഡോര്‍ അടയാതിരുന്നതിന്റെ കാരണം. കേരളത്തിന് അനുവദിച്ച രണ്ടാം വന്ദേ ഭാരതിന് തിരൂരില്‍ സ്റ്റോപ്പ് അനുവദിച്ചു. രാവിലെ 7 മണിക്ക് കാസര്‍ഗോഡ് നിന്ന് പുറപ്പെടുന്ന വന്ദേ ഭാരത് ഉച്ചയ്ക്ക് ശേഷം 3.05ന് തിരുവനന്തപുരത്ത് എത്തും. വൈകിട്ട് 4.05ന് തിരിച്ചു പോകുന്ന ട്രെയിൻ 11.58ന് കാസര്‍ഗോഡ് എത്തും. നേരത്തെ പുറത്തുവിട്ട ഷെഡ്യൂളില്‍ ഇത് 11.55 ആയിരുന്നു. പുതിയ ഷെഡ്യൂളില്‍ 3 മിനിറ്റ് വൈകിയാണ് ട്രെയിൻ എത്തുക. പുതുതായി അനുവദിച്ച ട്രെയിൻ ആലപ്പുഴ വഴിയാണ് സര്‍വീസ് നടത്തുക. വെള്ളയും നീലയും നിറത്തിലുള്ള രണ്ട് വന്ദേഭാരത് ട്രെയിനുകള്‍ കൂടി ബേസിൻ ബ്രിഡ്ജില്‍ തയ്യാറായിരുന്നെങ്കിലും ഡിസൈൻ മാറ്റം വരുത്തിയ പുതിയ നിറത്തിലുളള വന്ദേഭാരതാണ് കേരളത്തിന് അനുവദിച്ചത്. ആകെ 8 കോച്ചുകളുണ്ട്. തിരുവനന്തപുരത്തിനും കാസര്‍ഗോഡിനും തിരൂരിനും പുറമെ കൊല്ലം, ആലപ്പുഴ , എറണാകുളം സൗത്ത് , തൃശൂര്‍, ഷൊര്‍ണൂര്‍, കോഴിക്കോട്, കണ്ണൂര്‍ സ്റ്റേഷനുകളില്‍ സ്റ്റോപ്പ് ഉണ്ടാകും എന്നാണ് നിലവിലെ അറിയിപ്പ്