അധ്യാപിക സ്‌കൂളില്‍ കൊണ്ടുവന്ന കുപ്പിവെള്ളത്തില്‍ മൂത്രം കലര്‍ത്തിയതായി പരാതി

ഭോപ്പാല്‍: അധ്യാപിക സ്‌കൂളില്‍ കൊണ്ടുവന്ന കുപ്പിവെള്ളത്തില്‍ അജ്ഞാതന്‍ മൂത്രം കലര്‍ത്തിയതായി പരാതി. മധ്യപ്രദേശിലെ സര്‍ക്കാര്‍ സ്‌കൂളിലാണ് സംഭവം. അധ്യാപിക വെള്ളം കുടിക്കാന്‍ കുപ്പിയെടുത്തപ്പോള്‍ രുചി വ്യത്യാസം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് സഹപ്രവര്‍ത്തകരെ വിവരമറിയിക്കുകയായിരുന്നു. സംഭവത്തില്‍ പോലീസിലും വിദ്യാഭ്യാസ വകുപ്പിലും പരാതി നല്‍കി. രാജസ്ഥാന്‍ അതിര്‍ത്തി ജില്ലയായ നീമുച്ചിലെ സര്‍ക്കാര്‍ ഹൈസ്‌കൂളിലാണ് കേസിനാസ്പദമായ സംഭവം. കുടിവെള്ളത്തില്‍ ആരാണ് മൂത്രം കലര്‍ത്തിയതെന്ന് അറിയില്ലെന്ന് 35കാരിയായ അധ്യാപിക പരാതിയില്‍ പറഞ്ഞു.