വയനാട് മടക്കിമല ഒഴക്കല്‍കുന്നിലെ നെല്ലാംങ്കണ്ടി ഷംസുദ്ദീന്‍ മുസ്ല്യാരുടെ മകന്‍ സിനാന്‍ എന്ന വിദ്യാര്‍ത്ഥിയുടെ ഫോണ്‍ പൊട്ടിത്തെറിച്ചതായി പരാതി.

 

വയനാട് മടക്കിമല ഒഴക്കല്‍കുന്നിലെ നെല്ലാംങ്കണ്ടി ഷംസുദ്ദീന്‍ മുസ്ല്യാരുടെ മകന്‍ സിനാന്‍ എന്ന വിദ്യാര്‍ത്ഥിയുടെ ഫോണ്‍ പൊട്ടിത്തെറിച്ചതായി പരാതി. കഴിഞ്ഞ ദിവസം രാത്രി ഉറങ്ങാന്‍ കിടക്കുമ്പോഴാണ് സംഭവം. കിടക്കുന്നതിന്റെ അടുത്തുള്ള ജനലിലാണ് ഫോണ്‍ വെച്ചിരുന്നതെന്നും മൊബൈലില്‍ നിന്നും അസ്വാഭാവിക ശബ്ദം കേട്ടപ്പോള്‍ ഫോണ്‍ എടുത്ത് മേശപ്പുറത്തേക്ക് വലിച്ചെറിഞ്ഞതായും തുടര്‍ന്ന് ഫോണ്‍ പൊട്ടിത്തെറിക്കുകയായിരുന്നുവെന്നും ഇവര്‍ പറഞ്ഞു. ഒരു വര്‍ഷം മുമ്പ് വയനാട് കമ്പളക്കാട് ടൗണിലുള്ള ഒരു കടയില്‍ നിന്നും വാങ്ങിയ റെഡമീ 7 നോട്ട് പ്രോ ഫോണാണ് പൊട്ടിതെറിച്ചതെന്നും വീട്ടുകാര്‍ പറഞ്ഞു. കുറച്ച് ദിവസങ്ങളായി ഫോണ്‍ ഉപയോഗിക്കുമ്പോള്‍ ക്രമാതീതമായി ചൂടാകാറുണ്ടായിരുന്നതായും അവര്‍ വ്യക്തമാക്കി.