യുദ്ധ സാഹചര്യത്തിന് തയാറെടുത്ത് തായ്‌വാന്‍

തായ്‌പേയ് സിറ്റി: തായ്‌വാൻ ‘യുദ്ധ സാഹചര്യങ്ങൾ’ നേരിടാൻ തയ്യാറെടുക്കുകയാണെന്നാണ് റിപ്പോര്‍ട്ട്. യു.എസ് ഹൗസ് ഓഫ് റപ്രസന്റേറ്റീവ് സ്പീക്കര്‍ നാന്‍സി പെലോസി ഏഷ്യൻ സന്ദർശനത്തിന്‍റെ ഭാഗമായി തായ്‌വാൻ സന്ദർശിക്കുമെന്ന് റിപ്പോർട്ട് ഉണ്ടായിരുന്നു. ഇതിന് പിന്നാലെയാണ് കടുത്ത മുന്നറിയിപ്പുമായി ചൈന രംഗത്തെത്തിയത്.

ചൈനയുടെ ഭാഗത്ത് നിന്നുണ്ടായ ആവർത്തിച്ച പ്രകോപനങ്ങളാണ് തായ്‌വാൻ ചൈനയുമായി യുദ്ധത്തിന് തയ്യാറെടുക്കാൻ കാരണം എന്നാണ് റിപ്പോർട്ട്.