തട്ടിപ്പുകൾ സജീവം; മുന്നറിയിപ്പുമായി വാട്സ്ആപ്പ് തന്നെ രംഗത്ത്

വാട്സ്ആപ്പിലെ തട്ടിപ്പുകൾ വർധിച്ച് വരികയാണ്. ഇത്തരം തട്ടിപ്പുകൾക്ക് ഇരയാകുന്ന ആളുകളുടെ എണ്ണവും വർധിക്കുന്നു. നിലവിൽ സജീവമായിട്ടുള്ള തട്ടിപ്പുകൾ ഇന്റർനാഷണൽ നമ്പരുകളിൽ നിന്നുള്ള മെസേജുകളിലൂടെയാണ് നടക്കുന്നത്. ഇത്തരം തട്ടിപ്പുകൾക്കെതിരെ മുന്നറിയിപ്പുമായി എത്തിയിരിക്കുകയാണ് വാട്സ്ആപ്പ്. കഴിഞ്ഞ രണ്ട് ദിവസങ്ങളായി വാട്സ്ആപ്പ് വഴി നിരവധി തട്ടിപ്പുകൾ നടക്കുന്നതായി റിപ്പോർട്ടുകൾ വന്നിരുന്നു.

തട്ടിപ്പിന് ഇരയായവരും തട്ടിപ്പ് മെസേജുകൾ ലഭിച്ചവരും  അന്താരാഷ്ട്ര നമ്പറുകളിൽ നിന്ന് ആളുകൾക്ക് കോളുകൾ ലഭിക്കുന്നതാണ് ഒരു രീതിയിലുള്ള തട്ടിപ്പ്. മറ്റൊരു രീതിയിലുള്ള തട്ടിപ്പിലൂടെ പാർട്ട് ടൈം ജോലികൾക്കായി സൈൻ അപ്പ് ചെയ്യാനും ധാരാളം പണം സമ്പാദിക്കാനുമുള്ള വഴി എന്ന രീതിയിൽ ആളുകളെ പറ്റിക്കുന്നതാണ്.

ഇത്തരം കോളുകളും മെസേജുകളും വരുന്ന നമ്പരുകൾ ബ്ലോക്ക് ചെയ്യാനും റിപ്പോർട്ട് ചെയ്യാനും വാട്സ്ആപ്പ് ഉപയോക്താക്കളോട് ആവശ്യപ്പെട്ടിട്ടുണ്ട്. സംശയം ഉണ്ടാക്കുന്ന നമ്പറുകൾ ഇത്രത്തിൽ കണ്ടെത്തിയാൽ കമ്പനിക്ക് അവർക്കെതിരെ ഉചിതമായ നടപടിയെടുക്കാൻ കഴിയുമെന്ന് വാട്സ്ആപ്പ് വക്താവ് അറിയിച്ചു.