എംഡിഎംഎയുമായി മൂന്നുപേര്‍ പൊലീസ് പിടിയില്‍

കിളിമാനൂര്‍: കിളിമാനൂരില്‍ എംഡിഎംഎയുമായി മൂന്നു യുവാക്കള്‍ അറസ്റ്റില്‍. പുളിമാത്ത് താളിക്കുഴി, മഞ്ഞപ്പാറ ബ്ലോക്ക് നമ്ബര്‍ 21-ല്‍ തേജ എന്ന അനു (26), മിതൃമ്മല മഠത്തുവാതുക്കല്‍ കുന്നിന്‍പുറത്ത് അനന്തകൃഷണന്‍ (24), വാമനപുരം കോട്ടപുത്തന്‍വിള മുഹമ്മദ് അല്‍ത്താഫ് (28) എന്നിവരെയാണ് പിടികൂടിയത്

റൂറല്‍ ജില്ലാ പൊലീസ് മേധാവി ഡി ശില്‍പയ്ക്ക് ലഭിച്ച രഹസ്യ വിവരത്തിന്‍റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയിലാണ് പ്രതികള്‍ പിടിയിലായത്. ആറ്റിങ്ങല്‍ ഡിവൈഎസ്പി ജയകുമാറിന്‍റെ നേതൃത്വത്തില്‍ പ്രതികളെ അറസ്റ്റ് ചെയ്തത്.