ഹെലികോപ്റ്റര്‍ എവറസ്റ്റിന് സമീപം തകര്‍ന്നുവീണു
കാഠ്മണ്ഡു: അഞ്ച് വിദേശികള്‍ ഉള്‍പ്പടെ ആറ് പേര് സഞ്ചരിച്ച ഹെലികോപ്റ്റര്‍ നേപ്പാളിലെ എവറസ്റ്റിന് സമീപം ലംജുറയില്‍ തകര്‍ന്നുവീണു. ഇന്ന് രാവിലെ സോലുഖുംബുവില്‍ നിന്ന് കാഠ്മണ്ഡുവിലേക്ക് പോയ ഹെലികോപ്റ്റര്‍ 9N-AMV ആണ് തകര്‍ന്നുവീണത്. സുര്‍ക്കിയില്‍ നിന്ന് പറന്നുയര്‍ന്ന മനാംഗ് എയര്‍ ഹെലികോപ്റ്റര്‍ 10.12 ഓടെ റഡാറില്‍ നിന്ന് അപ്രത്യക്ഷമായി. യാത്രയാരംഭിച്ച് പതിനഞ്ച് മിനിറ്റില്‍ കണ്ട്രോള് ടവറുമായുള്ള ബന്ധവും നഷ്ടമായിരുന്നു. ഭകഞ്ചെ ഗ്രാമത്തിലെ ലംജുരയിലെ ചിഹന്ദണ്ടയില്‍ നിന്ന് ഹെലികോപ്റ്ററിന്റെ അവശിഷ്ടങ്ങള്‍ കണ്ടെത്തി.