സ്കൂൾ കുട്ടികളുമായി പോയിരുന്ന ടെമ്പോ ട്രാവലർ നിയന്ത്രണം വിട്ട് പാടത്തേക്ക് ചരിഞ്ഞു; കുട്ടികൾ പരിക്കേൽക്കാതെ രക്ഷപെട്ടു

തൃശ്ശൂർ: ഇന്ന് രാവിലെ 9.45 ഓടെ കാളമുറി കടമ്പോട്ട് പാടത്താണ് അപകടമുണ്ടായത്. കയ്പമംഗലം കാളമുറിയിൽ സ്കൂൾ കുട്ടികളുമായി പോയിരുന്ന ടെമ്പോ ട്രാവലർ നിയന്ത്രണം വിട്ട് പാടത്തേക്ക് ചരിഞ്ഞു കുട്ടികൾ പരിക്കേൽക്കാതെ രക്ഷപെട്ടു. കൂരിക്കുഴി എഎംയുപി സ്കൂളിലേക്ക് കുട്ടികളുമായി പോയിരുന്ന ടെമ്പോ ട്രാവലറാണ് അപകടത്തിൽപ്പെട്ടത്. വീതി കുറഞ്ഞ റോഡിൽ വാഹനം സൈഡ് ഒതുക്കുന്നതിനിടയിൽ കുടിവെള്ള വിതരണത്തിനായി കുഴിച്ച കുഴിയിൽ താഴ്ന്ന് പാടത്തേക്ക് ചരിയുകയായിരുന്നുവെന്ന് ഡ്രൈവർ പറഞ്ഞു.