മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ കൂറ്റൻ ഫ്ലെക്സ് ദുബായിലെ ഓഫീസില്‍ അങ്കണത്തില്‍ ഒരുക്കി പ്രവാസികള്‍ യാത്രാമൊഴി നല്‍കി.

ദുബായ് : അന്തരിച്ച മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ കൂറ്റൻ ഫ്ലെക്സ് ദുബായിലെ ഓഫീസില്‍ അങ്കണത്തില്‍ ഒരുക്കി പ്രവാസികള്‍ യാത്രാമൊഴി നല്‍കി.

ദുബായിലെ സര്‍ക്കാര്‍ സേവനദാതാക്കളായ ഇസിഎച്ച്‌ ഡിജിറ്റല്‍ ഓഫീസിന് മുന്നില്‍ ഒരുക്കിയ പടു കൂറ്റൻ ഫ്ലെക്സ് ബോര്‍ഡിനു മുന്നില്‍ സ്വദേശികളുള്‍പ്പെടെ സാമൂഹിക-സാംസ്‌കാരിക വാണിജ്യ രംഗത്തെ പ്രമുഖര്‍ മൗന പ്രാര്‍ഥനയും അനുശോചനവും സംഘടിപ്പിച്ചു.. മലയാളികള്‍ ഉള്‍പ്പെടെ നൂറ് കണക്കിന് പേര്‍ ഫോട്ടോയെടുക്കാനും അനുശോചനം അര്‍പ്പിക്കാനുമായി ഇതുവഴി വരുന്നുണ്ട്.