കൊയിലാണ്ടിയില്‍ ബസ് ജീവനക്കാരുടെ മിന്നല്‍ പണിമുടക്ക് യാത്രക്കാര്‍: വലഞ്ഞു

യാത്രക്കാരെ വലച്ച്‌ മേഖലയില്‍ സ്വകാര്യ ബസുകളുടെ മിന്നല്‍ പണിമുടക്ക്. ബസ് കണ്ടക്ടറെ പൊലീസ് മര്‍ദിച്ചെന്നാരോപിച്ചായിരുന്നു പണിമുടക്ക്.

ദേശീയപാതയില്‍ കോഴിക്കോട്, വടകര, കൊയിലാണ്ടി റൂട്ടുകള്‍, സംസ്ഥാന പാതയില്‍ താമരശ്ശേരി ഭാഗം, ഉള്‍പ്രദേശങ്ങള്‍ എന്നിവിടങ്ങളിലെ യാത്രക്കാര്‍ പെരുവഴിയിലായി. രാവിലെ ഏഴോടെയാണ് മിന്നല്‍ പണിമുടക്ക് തുടങ്ങിയത്. വിദ്യാര്‍ഥികള്‍, ജീവനക്കാര്‍, ചികിത്സക്കായി ഇറങ്ങിയവര്‍, വിവിധ ആവശ്യങ്ങള്‍ക്കായി ഇറങ്ങിയവര്‍ ഉള്‍പ്പെടെ എല്ലാവരും വലഞ്ഞു.

നഗരത്തിലെ ബസ് സ്റ്റാൻഡില്‍നിന്ന് പുറപ്പെടുന്ന ബസുകളൊന്നും ഉച്ചവരെ ഓടിയില്ല.

മേപ്പയൂര്‍-കോഴിക്കോട് റൂട്ടിലോടുന്ന ഐവ ബസിലെ കണ്ടക്ടര്‍ കീഴരിയൂര്‍ പാലാഴി മീത്തല്‍ ഗിരീഷിനെ പൊലീസ് മര്‍ദിച്ചെന്നാരോപിച്ചാണ് മിന്നല്‍ പണിമുടക്ക് നടത്തിയത്.