വരും മണിക്കൂറില്‍ സംസ്ഥാനത്ത് വിവിധയിടങ്ങളില്‍ മഴയ്ക്ക് സാധ്യത

തിരുവനന്തപുരം :സംസ്ഥാനത്ത് അടുത്ത 3 മണിക്കൂറില്‍ വിവിധ ജില്ലകളില്‍ മഴ സാധ്യത പ്രവചിച്ചിട്ടുണ്ട്. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂര്‍, പാലക്കാട്, മലപ്പുറം ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ നേരിയ മഴയ്ക്കും കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ മിതമായ മഴയ്ക്കും സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചിരിക്കുന്നത്.

ജൂലൈ 24 ഓടെ വടക്ക് – പടിഞ്ഞാറൻ ബംഗാള്‍ ഉള്‍ക്കടലിനും മധ്യ – പടിഞ്ഞാറൻ ബംഗാള്‍ ഉള്‍ക്കടലിനും മുകളിലായി ഒഡിഷ – ആന്ധ്രാപ്രദേശ് തീരത്തിനു സമീപം പുതിയൊരു ന്യുനമര്‍ദ്ദം രൂപപ്പെടാൻ സാധ്യതയുണ്ട്. കേരളത്തില്‍ വ്യാപകമായ മഴക്കും ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ശക്തമായ മഴക്കും സാധ്യത.