പോലീസിൻ്റെ രാത്രികാല പട്രോളിംഗിനിടെ വാഹന മോഷ്ടാക്കള്‍ പിടിയില്‍
കൊച്ചി: പൊലീസിൻ്റെ രാത്രികാല പട്രോളിംഗിനിടെ വാഹന മോഷ്ടാക്കള്‍ പിടിയില്‍. കൊല്ലം ചെറുവക്കല്‍ ആര്‍ എസ് ഭവനില്‍ രാധകൃഷ്ണൻ്റെ മകൻ ശ്രീരാജ് (23), കൊല്ലം വെങ്ങൂര്‍ ചെങ്ങോട് പുത്തൻവീട്ടില്‍ അനിയുടെ മകൻ എബിൻ (25) എന്നിവരാണ് ശനിയാഴ്ച പുലര്‍ച്ചെ പിടിയിലായത്.
ഇടപ്പള്ളി കാര്‍ത്തിക ബാറിന് സമീപം സംശയസാഹചര്യത്തില്‍ കണ്ട യുവാക്കളെ സ്റ്റേഷനില്‍ എത്തിച്ച് വിശദമായി ചോദ്യം ചെയ്തപ്പോഴാണ് മോഷണ വിവരം പുറത്തായത്. ഇരുവരുടെയും അറസ്റ്റ് രേഖപ്പെടുത്തി കോടതിയില്‍ ഹാജരാക്കി റിമാൻഡ് ചെയ്തു.