സ്കാനിംഗ് മെഷിനുകൾ മാത്രം പോര!
സ്കാനിംഗ് മെഷിനുകൾ മാത്രം പോര, വേണ്ടത് സ്പെഷ്യലിസ്റ്റ് ഡോക്ടർമാർ
ആലപ്പുഴ കടപ്പുറം ആശുപത്രിയിൽ ജനിച്ച കുഞ്ഞിന് ഉണ്ടായ വൈകല്യങ്ങൾ സംബന്ധിച്ച് ആരോഗ്യ വകുപ്പ് നടത്തിയ സമഗ്രമായ അന്വേഷണത്തിൻ്റെ റിപ്പോർട്ട് സർക്കാരിന് ഉടൻ സമർപ്പിക്കുമെന്ന് മനസ്സിലാക്കുന്നു. വിഷയത്തിൽ വൈദ്യ ശാസ്ത്രത്തിൻ്റെ പരിമിതികളോടൊപ്പം മാനുഷിക വശങ്ങളും മനസ്സിലാക്കി സർക്കാർ സ്വീകരിച്ചു പോരുന്ന നിലപാടുകളെ കെ.ജി.എം.ഒ.എ അങ്ങേയറ്റം ബഹുമാനിക്കുന്നു.
അതേസമയം വിഷയം സംബന്ധിച്ച് വരുന്ന ചില വാർത്തകളിൽ പൊതുജനങ്ങളിൽ തെറ്റിദ്ധാരണ പരത്താൻ സാധ്യതയുള്ള കാര്യങ്ങൾ കടന്നു കൂടുന്നു. അത് ദൂരീകരിക്കാനുള്ള ഉത്തരവാദിത്വം സംഘടനക്കുണ്ട്. ആലപ്പുഴ കടപ്പുറം ആശുപത്രി അടക്കം പ്രസവം നടക്കുന്ന ആശുപത്രികളിൽ ലഭ്യമായ സ്കാനിംഗ് മെഷിൻ ഉപയോഗിക്കാൻ ഗൈനക്കോളജിസ്റ്റുകൾ തയ്യാറാവാത്തതാണ് ഇത്തരം സംഭവങ്ങൾക്ക് കാരണം.