ബംഗളൂരു മൈസൂരു ദേശീയ പാതയില്‍ അപകടം ; രണ്ടു മലയാളികള്‍ മരിച്ചു

മൈസുരു ദേശീയപാതയിലുണ്ടായ വാഹനാപകടത്തില്‍ രണ്ട് രണ്ടുമലയാളി വിദ്യാര്‍ഥികള്‍ മരിച്ചു. മലപ്പുറം നിലമ്ബൂര്‍ ആനയ്ക്കക്കല്‍ സ്വദേശി നിഥിന്‍ (21), തിരുവനന്തപുരം നെടുമങ്ങാട് സ്വദേശി ഷഹിന്‍ ഷാജഹാന്‍ (21) എന്നിവരാണു മരിച്ചത്.
ഇന്ന് രാവിലെ 8 മണിയോടെയായിരുന്നു അപകടം. മൈസുരു ഫിഷ് ലാന്റിനു സമീപം ഇവര്‍ സഞ്ചരിച്ച ബൈക്ക് ലോറിയിലേക്ക് ഇടിച്ചുകയറിയാണ് അപകടമുണ്ടായത്. മൈസുരു കാവേരി കോളജില്‍ മൂന്നാം വര്‍ഷ ഫിസിയോ തൊറാപ്പി വിദ്യാര്‍ഥികളാണ് ഇരുവരും