തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ ചികിത്സാപിഴവ് മൂലം രോഗി മരിച്ചെന്ന് പരാതി.
തിരുവനന്തപുരം : മെഡിക്കല്‍ കോളേജില്‍ പ്ലസ് ടു വിദ്യാര്‍ത്ഥിനി മീനാക്ഷി മരിച്ച സംഭവത്തില്‍ വിശദീകരണവുമായി ആശുപത്രി അധികൃതര്‍. ബന്ധുക്കള്‍ ഡിസ്ചാർജ് വേണമെന്ന് എഴുതിനല്‍കിയതിന് ശേഷമാണ് മീനാക്ഷിയെ വിട്ടയച്ചത്. രോഗപ്രതിരോധ സംവിധാനം ശരീരത്തിന് എതിരായി പ്രവര്‍ത്തിക്കുന്ന അസുഖമായ സിസ്റ്റമിക് ലൂപസ് എരിത്തമെറ്റോസിസ് എന്ന അസുഖമാണ് മീനാക്ഷിക്ക് ഉണ്ടായിരുന്നത്. ഈ അസുഖത്തിന് മതിയായ ചികിത്സ നല്‍കിയിരുന്നതായി അധികൃതർ വ്യക്തമാക്കുന്നു.
അസുഖം പൂര്‍ണായി മാറിയതായും ഇനി മരുന്ന് കഴിച്ചാല്‍ മതിയെന്നും ഡോക്ടർമാർ അറിയിച്ചിരുന്നു. തുടർന്നാണ് ഡിസ്ചാർജ് വാങ്ങി വീട്ടിലേക്ക് മടങ്ങുന്നതെന്ന് അജി പറയുന്നത് .കുട്ടിയുടെ അസുഖം എന്താണെന്ന് തങ്ങളെ അറിയിച്ചിരുന്നില്ലെന്നും അലര്‍ജിയാണെന്ന് മാത്രമാണ് തങ്ങളുടെ അറിവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മീനാക്ഷിയുടെ അച്ഛന്റെ പരാതിയില്‍ ആറ്റിങ്ങല്‍ പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തിട്ടുണ്ട്.