കണ്ടയ്‌നര്‍ ലോറിയും ബൈകും കൂട്ടിയിടിച്ച് യുവാവ് മരിച്ചു
കണ്ടയ്‌നര്‍ ലോറിയും ബൈകും കൂട്ടിയിടിച്ച് യുവാവ് മരിച്ചു. ചെറുതാഴം പടന്നപ്പുറത്തേപടിഞ്ഞാറെ വീട്ടില്‍ അശ്വന്‍ (20) ആണ് മരിച്ചത്.
പഴയങ്ങാടിയില്‍ നിന്ന് പിലാത്തറ ഭാഗത്തേക്ക് പോകുന്ന ലോറിയെ മറികടക്കാന്‍ ശ്രമിക്കുന്നതിനിടയില്‍ ലോറിയില്‍ ഇടിച്ച് അടിയിലേക്ക് തെന്നി വീണ യുവാവിന്റെ തലയിലൂടെ പിന്‍ചക്രം കയറിയാണ് മരണം സംഭവിച്ചത്.
മൃതദേഹം കണ്ണൂര്‍ ഗവ. മെഡികല്‍ കോളജ് മോര്‍ചറിയിലേക്ക് മാറ്റി. പടന്നപ്പുറത്തെ സതീശന്‍-റിജ ദബതികളുടെ മകനാണ്. സഹോദരന്‍: അഖില്‍.