സൗജന്യ വന്ധ്യതാചികിത്സ; അയര്‍ലന്‍ഡില്‍ ചരിത്ര പ്രഖ്യാപനവുമായി സര്‍ക്കാര്‍
അയര്‍ലൻഡില്‍ ഐവിഎഫ് വഴി കൃത്രിമ ഗര്‍ഭധാരണം സൗജന്യമായി നടത്താന്‍ സര്‍ക്കാര്‍ പദ്ധതി. സെപ്റ്റംബര്‍ മുതല്‍ അര്‍ഹരായ ദമ്ബതികള്‍ക്ക് ഒരു തവണ ഐവിഎഫ് ചെയ്യാന്‍ സര്‍ക്കാര്‍ ഫണ്ട് അനുവദിക്കും.
അയര്‍ലൻഡിന്റെ ചരിത്രത്തില്‍ ഇതാദ്യമായാണ് വന്ധ്യതാ ചികിത്സയ്ക്ക് സര്‍ക്കാര്‍ സഹായം നല്‍കുന്നത്. ഈ വര്‍ഷം 10 മില്യൻ യൂറോയാണ് ഇതിനായി നീക്കിവച്ചിരിക്കുന്നത്. നേരത്തെ സ്വന്തം ചെലവില്‍ ഒരു തവണ മാത്രം ഐവിഎഫ് നടത്തിയ ദമ്ബതികള്‍ക്ക് പദ്ധതി വഴി സഹായം ലഭിക്കും.
ഇതുമായി ബന്ധപ്പെട്ട കൂടുതല്‍ കാര്യങ്ങള്‍ ആരോഗ്യമന്ത്രി സ്റ്റീഫന്‍ ഡോനലി വരും ദിവസങ്ങളില്‍ മന്ത്രിസഭയെ അറിയിക്കും.