ശക്തമായ കാറ്റിനും മോശം കാലാവസ്ഥക്കും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്

ഇന്ന് കേരള, ലക്ഷദ്വീപ്, തെക്ക്-കിഴക്കൻ ബംഗാൾ ഉൾകടൽ, കന്യാകുമാരി തീരം, തെക്ക്-പടിഞ്ഞാറൻ ബംഗാൾ ഉൾകടൽ, ശ്രീലങ്കൻ തീരം എന്നിവിടങ്ങളിൽ 40 മുതൽ 45 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ 55 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥക്കും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. ഈ സാഹചര്യത്തിൽ കേരള-ലക്ഷദ്വീപ് പ്രദേശങ്ങളിലും മുന്നറിയിപ്പുള്ള മറ്റ് തീരങ്ങളിലും മത്സ്യബന്ധനത്തിന് പോകരുതെന്ന് ജില്ലാ കളക്ടർ ജെറോമിക് ജോർജ് അറിയിച്ചു.

തെക്ക്-കിഴക്കൻ ബംഗാൾ ഉൾകടലിലും അതിനോട് ചേർന്നുള്ള പ്രദേശങ്ങളിലും ഞായറാഴ്ച (മെയ് ഏഴ്) മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെ വേഗതയിലും ചില അവസരങ്ങളിൽ 60 കിലോമീറ്റർ വരെ വേഗതയിലും തിങ്കളാഴ്ച (മെയ് എട്ട്) മണിക്കൂറിൽ 50 മുതൽ 60 കിലോമീറ്റർ വരെ വേഗതയിലും ചില അവസരങ്ങളിൽ 70 കിലോമീറ്റർ വരെ വേഗതയിലും ശക്തമായ കാറ്റിനും മോശം കാലാവസ്ഥക്കും  സാധ്യതയുണ്ടെന്നും കേന്ദ്രകാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പുണ്ട്. ഈ സാഹചര്യത്തിൽ മെയ് ഏഴ്, എട്ട് തിയതികളിൽ മുന്നറിയിപ്പുള്ള പ്രദേശങ്ങളിൽ മത്സ്യബന്ധനത്തിന് പോകരുതെന്ന് ജില്ലാ കളക്ടർ അറിയിച്ചു.