21 കാരന്‍ തൂങ്ങിമരിച്ച നിലയില്‍, കൊലപാതകമെന്ന് സംശയം

കൊല്ലം: ചിതറയില്‍ 21 കാരനെ വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് സംശയം. കടയ്ക്കല്‍ ചിതറ സൊസൈറ്റി മുക്കിന് സമീപം അഭിലാഷ് ഭവനില്‍ ആദര്‍ശാണ് (21) മരിച്ചത്.

സംഭവത്തില്‍ അച്ഛൻ തുളസി (63), അമ്മ മണിയമ്മാള്‍ (53), സഹോദരൻ അഭിലാഷ് (25) എന്നിവരെ ചിതറ പൊലീസ് ചോദ്യം ചെയ്ത് വിട്ടയച്ചു.

ഇന്നലെ രാവിലെ ആറോടെ ആദര്‍ശിന്റെ അച്ഛൻ തുളസി വാര്‍ഡ് മെമ്ബര്‍ കൂടിയായ പഞ്ചായത്ത് പ്രസിഡന്റിനെ ഫോണില്‍ വിളിച്ച്‌ മകൻ തൂങ്ങിമരിച്ചതായി അറിയിച്ചു. പഞ്ചായത്ത് പ്രസിഡന്റ് അറിയിച്ചത് പ്രകാരം സ്ഥലത്തെത്തിയപ്പോള്‍ മൃതദേഹം നിലത്ത് കിടക്കുകയായിരുന്നു. ഷാള്‍ ഉപയോഗിച്ച്‌ ഫാനില്‍ തൂങ്ങിമരിച്ചുവെന്നാണ് വീട്ടുകാര്‍ പറഞ്ഞത്