‘ദ കേരള സ്റ്റോറി’ ഇന്ന് തീയേറ്ററുകളിലെത്തും

തിരുവനന്തപുരം: വിവാദ ചിത്രം ‘ദ കേരള സ്റ്റോറി’ ഇന്ന് തീയേറ്ററുകളിലെത്തും. ആദ്യദിനം സംസ്ഥാനത്തെ ഇരുപത്തിയൊന്ന് തീയേറ്ററുകളിലാണ് ചിത്രം പ്രദര്‍ശിപ്പിക്കുന്നത് .സെന്‍സര്‍ ബോര്‍ഡിന്റെ നിര്‍ദേശ പ്രകാരമുള്ള മാറ്റങ്ങളോടെയാണ് സിനിമ പ്രക്ഷകരിലേക്ക് എത്തുന്നത്. അതേസമയം, കേരള സ്റ്റോറിയുടെ പ്രദര്‍ശനം തടയണമെന്ന ഹര്‍ജികള്‍ ഹൈക്കോടതി ഇന്ന് പരിഗണിക്കും. മുസ്ളിം മതവികാരം വ്രണപ്പെടുത്തുന്ന തരത്തിലുള്ള ചിത്രത്തിന്റെ പ്രദര്‍ശനം വിലക്കണമെന്നാവശ്യപ്പെട്ട്, തൃശൂര്‍ സ്വദേശികളായ അഡ്വ. വി.ആര്‍. അനൂപ്, തമന്ന സുല്‍ത്താന, നാഷണലിസ്റ്റ്‌ യൂത്ത് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി സിജിന്‍ സ്റ്റാന്‍ലി എന്നിവരാണ് കഴിഞ്ഞ ദിവസം ഹര്‍ജികള്‍ നല്‍കിയത്