കൊല്ലത്ത് യുവാക്കളുടെ അഭ്യാസ പ്രകടനം

കൊല്ലം : കഴിഞ്ഞ ദിവസം ഉച്ച കഴിഞ്ഞ് രണ്ട് ബൈക്കിലായി 5 പേരാണ് അഭ്യാസ പ്രകടനം നടത്തിയത്. കൊല്ലം പത്തനംതിട്ട ചെയിൻ സർവീസിന്റെ മുന്നിൽ എട്ട് കിലോമീറ്ററോളം ബൈക്ക് ഓടിച്ചു. ഹോണ് അടിച്ചിട്ടും ബസിന് സൈഡ് കൊടുത്തില്ലെന്നാണ് ആരോപണം. സംഭവത്തിൽ ബസ് ജീവക്കാർ കെഎസ്ആർടി എൻഫോഴ്സ്മെന്റിന് പരാതി നൽകി. കൊല്ലം ആർടിഒക്കും പരാതി കൊടുക്കുമെന്നു ജീവനക്കാർ അറിയിച്ചു.