ഒരു നാടിനെ മുഴുവൻ കണ്ണീരിലാഴ്ത്തികൊണ്ടു നടന്ന ബോട്ടപകടത്തിൽ സ്ത്രീകളും കുട്ടികളും ഉൾപ്പെടെ 22 പേർക്കാണ് ഇതിനകം ജീവൻ നഷ്ടമായത്. ഏറ്റവും കൂടുതൽ മരണപ്പെട്ടത് കുട്ടികളാണ്. ഇവരുടെ പോസ്റ്റ് മോർട്ടം നടപടികൾ പൂർത്തിയാക്കി മൃതദേഹങ്ങൾ ബന്ധുക്കൾക്ക് വിട്ടുനൽകി. നാല് കേന്ദ്രങ്ങളിലായാണ് പോസ്റ്റ് മോർട്ടം പൂർത്തിയാക്കിയത് പ്രത്യേക പരിശീലനം ലഭിച്ച മുങ്ങൽ വിദഗ്ധരുടെ നേതൃത്വത്തിൽ ഇന്നലെ രാത്രി 7 മണിക്ക് ആരംഭിച്ച തിരച്ചിൽ ഇപ്പോഴും പുരോഗമിക്കുന്നു. .വിവിധ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്നവരിൽ പലരുടെയും അവസ്ഥ ഗുരുതരമായി തുടരുന്നു. ബോട്ടുടമയും ജീവനക്കാരും ഒളിവിലാണ്. ഇവർക്കുവേണ്ടി പോലീസ് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്. അടിയൊഴുക്ക് ഇല്ലാത്തതുകൊണ്ട് തന്നെ ആരും ഒലിച്ചു പോകാനുള്ള സാധ്യതയില്ലന്നു തിരച്ചിലിന് നേതൃത്വം നൽകുന്ന ഉദ്യോഗസ്ഥർ പറയുന്നത്. ഡോക്ടര്‍മാര്‍ ഉള്‍പ്പെടെയുള്ള ജീവനക്കാരെ തൃശൂര്‍, കോഴിക്കോട് തുടങ്ങിയ ജില്ലകളില്‍ നിന്നുമെത്തിച്ച് തിരൂര്‍, തിരൂരങ്ങാടി, പെരിന്തല്‍മണ്ണ ആശുപത്രികളിലും മഞ്ചേരി മെഡിക്കല്‍ കോളേജിലുമാണ് പോസ്റ്റ് മോര്‍ട്ടം നടത്തുന്നത്.
അപകടം നടന്ന ബോട്ടിനു ലൈസൻസോ രജിസ്ട്രേഷനോ ഇല്ല എന്നതാണ് ഏറെ അതിശയം മാത്രമല്ല ഘടനയും ശരിയല്ല എന്നാണ് മൽസ്യ തൊഴിലാളികളുടെ അഭിപ്രായം, യാതൊരു സുരക്ഷാ മാനദണ്ഡമോ സുരക്ഷാ ഉപകരണങ്ങളോയില്ലായിരുന്നു നാൽപ്പതു പേർക്കാണ് ടിക്കറ്റ് നൽകിയിരുന്നത്. എന്നാൽ തിരക്ക് കാരണം പലരും ബോട്ടിൽ കയറിയിട്ടില്ലായിരുന്നു ,കുട്ടികൾക്കാകട്ടെ ടിക്കറ്റും നൽകിയിരുന്നില്ല അതിനാൽ കണക്കുകൾ പലതും അവ്യക്തമാണ് മാത്രമല്ല ബോട്ടിന്റെ അപ്പർ സൈഡിൽ യാത്ര വിലക്കിയിരുന്നതാണ്
ഔദ്യോഗിക പരിപാടികൾ റദ്ദാക്കി മുഖ്യ മന്ത്രി പിണറായി വിജയൻ മറ്റു മന്ത്രിമാർ ഉന്നത ഉദ്യോഗസ്ഥർ എന്നിവർ താനൂർ സന്ദർശിച്ചു. നടന്നത് വലിയ ദുരന്തമാണെന്നും മരിച്ചവരുടെ കുടുംബങ്ങൾക്ക് പത്തു ലക്ഷം രൂപയും ചികിത്സ ചെലവ് സർക്കാർ പ്രഖ്യാപിച്ചിട്ടുണ്ട് അതുപോലെ തന്നെ കേന്ദ്ര സർക്കാർ രണ്ട് ലക്ഷം രൂപയും ധന സഹായം പ്രഖ്യാപിച്ചു. അതുപോലെതന്നെ രാഷ്ട്രപതിയും പ്രധാനമന്ത്രിയും അനുശോചനം രേഖപ്പെടുത്തിട്ടുണ്ട്. സ്‌ഥലം സന്ദർശിച്ച മുഖ്യമന്ത്രി ജുഡീഷ്യൽ അന്വേഷണം പ്രഖ്യപിച്ചു.
പ്രത്യേക പോലീസ് സംഘവും അന്വേഷിക്കും ,രോഷാകുലരായ നാട്ടുകാർ ബോട്ടുജെട്ടിക്കു തീയിട്ടു .
കൂടുതൽ പേരെ കാണാതായിട്ടുണ്ടെന്ന എന്ന പ്രാഥമിക വിവരത്തിന്‍റെ അടിസ്ഥാനത്തിൽ അപകട സ്ഥലത്ത് തിരച്ചിൽ തുടരുന്നു. അവസാന ട്രിപ്പ് ആയതുകൊണ്ട് തന്നെ ബോട്ടിൽ പരമാവധി ആളുകളെ കയറ്റിയിരുന്നു. ഇത് എത്ര പേർ ഉണ്ടായിരുന്നു എന്നതിൻറെ ഔദ്യോഗിക കണക്കുകൾ ഇപ്പോഴും പുറത്തുവന്നിട്ടില്ല. ദേശീയ ദുരന്തനിവാരണ സേനയുടെ 21 പേർ ചേർന്ന സംഘം താനൂരിൽ ഇപ്പോഴും രക്ഷാപ്രവർത്തനം തുടരുന്നു. ഇതാകട്ടെ കണ്ടു നിൽക്കുന്നവരുടെ കണ്ണ് നനയിക്കുന്ന കാഴ്ചയായിരുന്നു. ,, ഒരു അപകടം സംഭവിക്കുന്ന സമയത്തു മാത്രം നടത്തുന്ന അനോശോചനമോ അന്വേഷണമോ പ്രഹസനമോ കൂടാതെ ധനസഹായമോ അല്ല വേണ്ടത് അതേസമയം ഇത്തരം കുറ്റകൃത്യങ്ങൾ ആദ്യമേ തടയുകയാണ് വേണ്ടത് അല്ലെങ്കിൽ കുറ്റവാളികൾക്കെതിരെ കർശന നടപടികൾ തന്നെ സ്വീകരിക്കണം. അപകടത്തിൽ നഷ്ടപെട്ടത് നാളെ വളർന്നു വരേണ്ട തലമുറയാണ് കൂടാതെ ഓരോ കുടുംബത്തിന്റെയും അത്താണികളാണ് പത്തുലക്ഷം രൂപ കൊണ്ട് തിരിച്ചുകിട്ടുന്നതല്ല ഒന്നും ഓരോ ജീവനും വിലപ്പെട്ടതാണ് ,,,