ട്രെയിനിൽ വീണ്ടും കൊലപാതക ശ്രമം

പാലക്കാട്: പരപ്പനങ്ങാടി സ്വദേശി ദേവദാസിനാണ് മരുസാഗർ എക്‌സ്‌പ്രസിൽ കുത്തേറ്റത്. ട്രെയിൻ ഷൊർണൂർ എത്തിയ സമയത്തായിരുന്നു സംഭവം. ഷൊ‌ർണൂരിൽ ട്രെയിൻ പിടിച്ചിട്ട സമയം ട്രാക്കിലേക്ക് ഇറങ്ങിയ അക്രമി സമീപം കിടന്ന കുപ്പി പൊട്ടിച്ച് ട്രെയിനിൽ കയറി ദേവദാസിനെ കുത്തുകയായിരുന്നു. ദേവദാസിന്റെ കണ്ണിന് സമീപമാണ് കുപ്പി കൊണ്ട് സഹയാത്രികനായ ഗുരുവായൂർ സ്വദേശി സിയാദ് കുത്തിയത്. വാക്ക്‌‌തർക്കത്തെ തുടർന്നാണ് സിയാദ് ആക്രമിച്ചതെന്നാണ് വിവരം. സംഭവശേഷം രക്ഷപ്പെടാൻ ശ്രമിച്ച ഇയാളെ ആർ.പി.എഫ് പിടികൂടുകയായിരുന്നു. ഇയാൾക്കെതിരെ കേസെടുത്തു. ഇദ്ദേഹത്തെ ആദ്യം ഷൊർണൂർ സർക്കാർ ആശുപത്രിയിലും തുടർന്ന് കോഴിക്കോട് മെഡിക്കൽ കോളേജിലും പ്രവേശിപ്പിച്ചു. അക്രമിയുടെ കൈയ്‌ക്കും സംഭവത്തിൽ പരിക്കേറ്റിട്ടുണ്ട്.