ഹൈദരാബാദ്: രാജീവ് ഗാന്ധി അന്താരാഷ്ട്ര വിമാനത്താവളം വഴി കടത്താൻ ശ്രമിച്ച 67 ലക്ഷം രൂപ മൂല്യമുള്ള അനധികൃത സ്വർണം പിടികൂടി. റിയാദിൽ നിന്ന് ബഹ്റൈൻ വഴി ഹൈദരാബാദിലേക്ക് സഞ്ചരിച്ച യാത്രികാരനിൽ നിന്നാണ് സ്വർണം പിടികൂടിയത് . ഇയാളെ കസ്റ്റംസ് അറസ്റ്റ് ചെയ്തിട്ടുണ്ട് .
ഗൾഫ് എയർലൈൻസിന്റെ ജിഎഫ് – 274 വിമാനത്തിൽ എത്തിയ യാത്രികനാണ് 1287.6 ഗ്രാം തൂക്കം വരുന്ന 14 സ്വർണക്കട്ടികൾ കടത്താൻ ശ്രമിച്ചത്. ലഗേജിൽ സൂക്ഷിച്ചിരുന്ന എമർജൻസി ലൈറ്റിനുള്ളിലെ ബാറ്ററി അറയിലാണ് ഇയാൾ സ്വർണം ഒളിപ്പിച്ചിരുന്നത്.