തിരുവനന്തപുരം: ഡി.ജി.പി മാരായ ഡോക്ടര്‍ ബി സന്ധ്യയും എസ് ആനന്ദകൃഷ്ണനും ബുധനാഴ്ച സര്‍വീസില്‍ നിന്ന് വിരമിക്കും 1988 ബാച്ച് ഐപിഎസ് ഓഫീസര്‍ ആയ സന്ധ്യ പാല സ്വദേശിയാണ് ആലപ്പുഴ സെന്റ് ആന്റണീസ് ജി. എച്ച്. എസ് ഭരണങ്ങാനം എസ.് എച്ച.് എസ് എന്നിവിടങ്ങളിലെ പ്രാഥമിക വിദ്യാഭ്യാസത്തിനുശേഷം പാല അൽഫോൻസാ കോളേജില്‍നിന്ന് റാങ്കോടെ എം എസ് സി ബിരുദം നേടി മത്സ്യഫെഡ് പ്രോജക്ട് ഓഫീസറായി രണ്ടു വര്‍ഷത്തെ സേവനത്തിനു ശേഷമാണ് ഇന്ത്യന്‍ പോലീസ് സര്‍വീസില്‍ ചേര്‍ന്നത് .ഷോര്‍ണൂര്‍ എ എസ് പി ആദ്യ നിയമനം ആലത്തൂരില്‍ എ എസ് പി യും ജോയിന്റ് എസ്.പി യുമായി ജോലി ചെയ്തു. പോലീസ് ആസ്ഥാനത്ത് അഡീഷണല്‍ എ.ഐ.ജി കണ്ണൂര്‍ ക്രൈംബ്രാഞ്ച് കൊല്ലം തൃശ്ശൂര്‍ എന്നിവിടങ്ങളിലെ ജില്ലാ പോലീസ് മേധാവി പോലീസ് ആസ്ഥാനത്തെ എ.ഐ.ജി ക്രൈംബ്രാഞ്ച് ഡി . ഐ. ജി തൃശൂര്‍ റേഞ്ച് എന്നിവയുടെ ഐ. ജി. ആംഡ് പോലീസ് മോഡേണൈസേഷൻ ദക്ഷിണ മേഖല പരിശീലന വിഭാഗം എ.ഡി.ജി.പി കേരള പോലീസ് അക്കാദമി ഡയറക്ടര്‍ എന്നീ തസ്തികകളിലും ജോലി ചെയ്തു. ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ സര്‍വീസസ് ഡയറക്ടര്‍ ജനറലായി ആണ് വിരമിക്കുന്നത്.
സ്തുത്യർഹസേവനത്തിനും വിശിഷ്ട സേവനത്തിനും ഉള്ള രാഷ്ട്രപതിയുടെ പോലീസ് മെഡല്‍ കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന്റെ അതിഉത് ക്കൃഷ്ട സേവാപഥക് ഇന്റർ നാഷണല്‍ അസോസിയേഷൻ വുമണ്‍ പോലീസ് അവാര്‍ഡ് എന്നിവ ലഭിച്ചിട്ടുണ്ട് . സ്ത്രീകള്‍ക്കെതിരായ കുറ്റകൃത്യങ്ങള്‍ അന്വേഷിക്കുന്നതിനായി നിയമപാലകര്‍ക്കുള്ള കൈപുസ്തകം തയ്യാറാക്കാന്‍ ഐക്യരാഷ്ട്രസഭയുടെ ക്ഷണം ലഭിച്ചു ആസ്‌ട്രേലിയയിലെ യൂണിവേഴ്‌സിറ്റി ഓഫ് വോളോങ്ങോങ്ങിൽ നിന്ന് ഹ്യൂമന്‍ റിസോഴ്‌സ് മാനേജ്‌മെന്റില്‍ പരിശീലനം നേടി. നിരവധി സാഹിത്യകൃതികളുടെ കര്‍ത്താവാണ് .ഭര്‍ത്താവ് ഡോക്ടര്‍ കെ മധു കുമാര്‍, മകള്‍ ഡോക്ടര്‍ ഹൈമ.
തിരുവനന്തപുരം സ്വദേശിയായ ആനന്ദകൃഷ്ണന്‍ 1989 ബാച്ചിലെ ഐപിഎസ് ഓഫീസര്‍ ആണ്. എം എ സോഷ്യോളജി ബിരുദധാരിയായ അദ്ദേഹം സ്റ്റേറ്റ് ബാങ്ക് ഓഫ് ട്രാവന്‍കൂര്‍, കാനറ ബാങ്ക്, യൂണിറ്റ് ട്രസ്റ്റ് ഓഫ് ഇന്ത്യ എന്നിവിടങ്ങളില്‍ ജോലി നോക്കിയ ശേഷമാണ് ഇന്ത്യന്‍ പോലീസ് സര്‍വീസില്‍ എത്തുന്നത്.
കല്‍പ്പറ്റ യിലും കൊല്ലത്തും എ എസ് പി യായും അടൂരില്‍ ജോയിന്‍ എസ്പി ആയും ജോലി ചെയ്തശേഷം കെ എ പി ഒന്നാംബറ്റാലിയന്‍ കൈന്റാ ന്റ് ഇടുക്കി ,പാലക്കാട്, കൊല്ലം, പത്തനംതിട്ട ,എന്നിവിടങ്ങളില്‍ ജില്ലാ പോലീസ് മേധാവിയായും ജോലി ചെയ്തു. പോലീസ് ആസ്ഥാനം അഡിഷണല്‍ എ.ഐ.ജി ക്രൈംബ്രാഞ്ച് ഇന്റലിജന്‍സ് എന്നിവിടങ്ങളില്‍ എസ്പി. വനിതാ കമ്മീഷന്‍ ഡയറക്ടര്‍ എന്നീ തസ്തികകള്‍ വഹിച്ചു
യുണൈറ്റഡ് നാഷന്റെ അന്താരാഷ്ട്ര പോലീസ് സേനയുടെ ഭാഗമായി ബോസ്നിയ ഹെഡ്‌സെ ഗോവിനയിലും ജോലി ചെയ്തു .വിജിലന്‍സ് ഇന്റലിജന്‍സ് കണ്ണൂര്‍ റെയിഞ്ച് എന്നിവിടങ്ങളില്‍ ഡി.ഐ.ജി ആയും അഡീഷണല്‍ ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണറായും സേവനമനുഷ്ഠിച്ചു പോലീസ് ആസ്ഥാനം ഐ ജി ആയും എന്നിവിടങ്ങളില്‍ പോലീസ് ആസ്ഥാനം എന്നിവിടങ്ങളില്‍ ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍ പ്രവര്‍ത്തിച്ചു നിലവില്‍ എക്‌സൈസ് കമ്മീഷണര്‍ ആണ് പോലീസില്‍ ഫയല്‍ നീക്കം സുഗമമാക്കാനുള്ള ഡിജിറ്റല്‍ സംരംഭമായ IAPS നടപ്പിലാക്കിയതും എക്‌സൈസില്‍ വിവിധ ലഹരി വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടപ്പിലാക്കിയതും എസ് .ആനന്ദകൃഷ്ണന്റെ നേതൃത്വത്തിലാണ് വിശിഷ്ട സേവനത്തിനുമുള്ള രാഷ്ട്രപതിയുടെ പോലീസ് മെഡലുകള്‍ ലഭിച്ചിട്ടുണ്ട്. ആശയാണ് ഭാര്യ ,ആനന്ദശങ്കര്‍, ഭദ്ര എന്നിവര്‍ മക്കളാണ്.