കുറിച്ചേർമല ജി എൽ പി സ്കൂൾ പ്രവർത്തിക്കുന്നത് ഇപ്പോഴും താൽക്കാലിക കെട്ടിടത്തിലാണ്

വയനാട് : കുറിച്ചേർമല ജി എൽ പി സ്കൂൾ പ്രവർത്തിക്കുന്നത് ഇപ്പോഴും താൽക്കാലിക കെട്ടിടത്തിലാണ് . സ്കൂൾ പൂർണ്ണമായും തകർന്ന് അഞ്ചുവർഷം പിന്നിട്ടിട്ടും സ്കൂൾ പുനഃസ്ഥാപിക്കാൻ അധികാരികളുടെ ഭാഗത്തുനിന്നും യാതൊരു നടപടിയും ഉണ്ടായില്ല  2018 ആഗസ്റ്റ് മാസം ഉണ്ടായ ഉരുൾപൊട്ടലിൽ പൂർണ്ണമായും തകർന്ന കുറിച്ചർ മല സ്കൂൾ അന്ന് മുതൽ താൽക്കാലികമായി പ്രവർത്തിച്ചുവരുന്നത് ഹയാത്തുൽ ഇസ്ലാം മഹല്ല് കമ്മിറ്റി മദ്രസ സ്ഥാപനത്തിലാണ്. താൽക്കാലികമായി ഒരു വർഷത്തേക്ക് ആയിരുന്നു സ്കൂൾ മദ്രസ കെട്ടിടത്തിൽ പ്രവർത്തിക്കാൻ തീരുമാനിച്ചിരുന്നത്. എന്നാൽ വർഷം അഞ്ചു വർഷം കഴിഞ്ഞിട്ടും സ്കൂളിൻറെ പുനർ നിർമ്മാണ പ്രവർത്തികൾ എങ്ങുമെത്തിയില്ല .