ബസും സ്കൂട്ടറും കൂട്ടിയിടിച്ച്‌ അപകടം; ഇരുപത്തിരണ്ടുകാരന് ദാരുണാന്ത്യം

 

വയനാട് : ബൈക്കപകടത്തില്‍ വയനാട് എടവക സ്വദേശി മരിച്ചു. പൂവത്തിങ്കല്‍ വീട്ടില്‍ പി.എം അനീഷ് ആണ് മരിച്ചത്. കോഴിക്കോട് താമരശ്ശേരി ഓടക്കുന്നില്‍ കെഎസ്ആര്‍ടി ബസും, ബൈക്കും കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്.

എറണാകുളത്ത് സ്വകാര്യ കമ്പനിയില്‍ സെയില്‍സ് മാനേജരായി ജോലി നോക്കി വരികയായിരുന്ന അനീഷ് മണിയന്‍-പുഷ്പ ദമ്പതികളുടെ മകനാണ്. മൃതദേഹം കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലാണുള്ളത്. ഇന്ന് രാവിലെ ഏഴ് മണിയോടെയായിരുന്നു അപകടം.