കൊച്ചി: പുരാവസ്തു തട്ടിപ്പിലെ പണമിടപാട് കേസില്‍ കെപിസിസി പ്രസിഡന്റ് കെ. സുധാകരന്റെ അറസ്റ്റില്‍ പ്രതിഷേധിച്ച് വ്യാപക പ്രതിഷേധത്തിനൊരുങ്ങി കോണ്‍ഗ്രസ്.
സെക്രട്ടറിയേറ്റിലേക്ക് ഉടൻ മാര്‍ച്ച് നടത്തുമെന്ന് കോണ്‍ഗ്രസ് നേതാക്കള്‍ അറിയിച്ചു.
ഇന്നും നാളെയും കേരളത്തിലുടനീളം കോണ്‍ഗ്രസ് പ്രതിഷേധം സംഘടിപ്പിക്കും. അറസ്റ്റിനെതിരെ കരിദിനമാചരിക്കുമെന്നും കോണ്‍ഗ്രസ് നേതാക്കള്‍ അറിയിച്ചു.
അറസ്റ്റ് തികച്ചും രാഷ്ട്രീയ ഗൂഢാലോചനയാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ ആരോപിച്ചു.
കെപിസിസി പ്രസിഡന്റിനെതിരെ സിപിഎം പാര്‍ട്ടി സെക്രട്ടറി നടത്തിയ ഗൂഢാലോചനയുടെ ഫലമാണിതെന്നും കോണ്‍ഗ്രസ് നേതാക്കള്‍ പറഞ്ഞു. ഇത് മുൻകൂട്ടി കണ്ടാണ് കോണ്‍ഗ്രസ് നേരത്തെ ഹൈക്കോടതിയെ സമീപിച്ചതെന്നും അദ്ദേഹത്തിന്റെ നിരപരാധിത്വം ബോധ്യപ്പെട്ടാണ് മുൻകൂര്‍ ജാമ്യം അനുവദിച്ചതെന്നും നേതാക്കള്‍ പറഞ്ഞു. അറസ്റ്റ് ചെയ്താല്‍ ജാമ്യത്തില്‍ വിടണമെന്ന് കോടതി നിര്‍ദേശിക്കുകയും ചെയ്തു.
അറസ്റ്റ് പ്രതിഷേധാര്‍ഹമാണ്. കേരളത്തിലെ കോണ്‍ഗ്രസിന്റെ കരുത്ത് ഇല്ലാതാക്കാനുള്ള സിപിഎം രാഷ്ട്രീയതന്ത്രമാണ്.