വയനാട് വടുവഞ്ചാലിലെ സ്വകാര്യ റിസോര്‍ട്ടില്‍ നിന്ന് ഒരു ലക്ഷം രൂപ കവര്‍ന്ന മുന്‍ജീവനക്കാരന്‍ അറസ്റ്റില്‍.

 

വയനാട് : കര്‍ണാടകയിലെ ചിത്രദുര്‍ഗ്ഗയില്‍ വച്ചാണ് പ്രതിയെ പൊലീസ് കസ്റ്റഡിയിലെടുത്തത്.ജൂണ്‍ 10നാണ് കേസിനാസ്പദമായ സംഭവം. റിസോര്‍ട്ടില്‍ മാനേജറായി ജോലി ചെയ്യുകയായിരുന്നു മൈസൂരിലെ ചാമരാജ് നഗര്‍ സ്വദേശിയായ ബസവരാജ്.
എട്ടുമാസം മുമ്പാണ് ജോലിക്ക് കയറിയത്. തുടര്‍ന്ന് റിസോര്‍ട്ടില്‍ നിന്ന് ഒരു ലക്ഷം രൂപയുമായി മുങ്ങുകയായിരുന്നു.മൊബൈല്‍ ഫോണ്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തില്‍ ഇയാള്‍ ചിത്രദുര്‍ഗ്ഗയില്‍ ഉണ്ടെന്ന് സ്ഥിരീകരിച്ചു. ഇന്നലെ അന്വേഷണസംഘം സ്ഥലത്തെത്തി ഇയാളെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.