ചുരത്തിൽ ബൈക്ക് അപകടത്തിൽ പെട്ട് ബൈക്ക് യാത്രികർ കൊക്കയിലേക്ക് തെറിച്ചു വീണ് അപകടം

വയനാട് : ചുരത്തിൽ ബൈക്ക് അപകടത്തിൽ പെട്ട് ബൈക്ക് യാത്രികർ കൊക്കയിലേക്ക് തെറിച്ചു വീണ് അപകടം .8 ആം വളവിനും 9 ആം വളവിനുമിടയിലായിട്ടാണ് ബൈക്ക് അപകടത്തിൽ പെട്ട് ബൈക്ക് യാത്രികർ കൊക്കയിലേക്ക് തെറിച്ചു വീണത്. വയനാട് ഭാഗത്തേക്ക് പോകുന്ന തൃശൂർ, കൊടുവള്ളി സ്വദേശികളായ ബൈക്ക് യാത്രികർക്കാണ് അപകടത്തിൽ പരിക്കേറ്റത്.അപകടം നടന്നയുടനെ സ്ഥലത്തെത്തിയ മറ്റു യാത്രക്കാരാണ് പരിക്കേറ്റവരെ കൊക്കയിൽ നിന്നും മുകളിലെത്തിച്ചത്. വൈകുന്നേരം 6:30 ഓടെയാണ് അപകടം നടന്നത്. ബൈക്ക് യാത്രികരെ വൈത്തിരി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്.