ശക്തിധരന്റെ വെളിപ്പെടുത്തല്‍ വളരെ ഗുരുതരം, എഫ്‌ഐആര്‍ ഇട്ട് അന്വേഷണം നടത്തണം

തിരുവനന്തപുരം: ജി ശക്തിധരന്റെ വെളിപ്പെടുത്തല്‍ വളരെ ഗുരുതരമാണെന്നും എഫ്‌ഐആര്‍ ഇട്ട് പൊലീസ് അന്വേഷണം നടത്തണമെന്നും കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല.പറഞ്ഞു.

കേസ് തേച്ചു മാച്ച്‌ കളയാൻ എ ഡിജിപിയെ ഏല്‍പ്പിക്കുന്നു. മുഖ്യമന്ത്രിക്കെതിരായ ആരോപണമായതിനാലാണ് ഇത്. കെ സുധാകരനെതിരെ 15 വര്‍ഷം മുമ്പുള്ള ആരോപണത്തില്‍ കേസെടുത്തില്ലെ? പിന്നെന്താ ഈ വെളിപ്പെടുത്തലില്‍ കേസ് എടുക്കാത്തതെന്നും ചെന്നിത്തല പറഞ്ഞു.