വിഴിഞ്ഞത്തു നിന്ന് നിന്ന് അഞ്ചു പവന്‍്റെ സ്വര്‍ണ്ണമാല പൊട്ടിച്ചു കടന്ന പ്രതികളെ 24 മണിക്കൂറിനുള്ളില്‍ പോലീസ് പിടികൂടി
വിഴിഞ്ഞം: തെന്നൂര്‍കോണം ഞാറവിളയില്‍ യുവതിയുടെ കഴുത്തില്‍ നിന്ന് അഞ്ചു പവൻ്റെ സ്വര്‍ണ്ണമാല പൊട്ടിച്ചു കടന്ന പ്രതികളെ 24 മണിക്കൂറിനുള്ളില്‍ വിഴിഞ്ഞം പോലീസ് അറസ്റ്റ് ചെയ്തു.
വിഴിഞ്ഞം കരയടിവിള പിറവിലാകം വീട്ടില്‍ കൊഞ്ചല് എന്ന് വിളിക്കുന്ന ജിതിൻ (24), വിഴിഞ്ഞം പള്ളിത്തുറ പുരയിടം വീട്ടില്‍ ഇമ്മാനുവേല്‍ (26), വിഴിഞ്ഞം കടയ്ക്കുളം കുരുവിതോട്ടം വീട്ടില്‍ ഫെലിക്സണ്‍ (25) എന്നിവരെയാണ് വിഴിഞ്ഞം പോലീസ് വര്‍ക്കലയിലെ റിസോര്‍ട്ടില്‍ നിന്ന് പിടികൂടിയത്.
ചൊവ്വാഴ്ച ഉച്ചയ്ക്ക് മൂന്നോടെ നടന്ന സംഭവത്തില്‍ വി രാഖിയുടെ മാലയാണ് വീടിനു സമീപം വെച്ച് പ്രതികള്‍ പൊട്ടിച്ചുകടന്നത്. പിടിവലിക്കിടെ യുവതിയുടെ കഴുത്തിന് പരിക്കേറ്റിരുന്നു. സ്കൂളില്‍ നിന്ന് മകനെ വിളിക്കാൻ വീടിന് സമീപത്തെ ഇടവഴിയിലൂടെ യുവതി നടക്കവേ പിറകിലൂടെ നടന്നെത്തിയാണ് മാല പൊട്ടിച്ചത്.
വര്‍ക്കലയിലുള്ളതായി കണ്ടെത്തിയ വിഴിഞ്ഞം പോലീസ് ഇവിടെയെത്തി റിസോര്‍ട്ടില്‍ നിന്നും പ്രതികളെ അറസ്റ്റ് ചെയ്യുകയായിരുന്നു.