സാമൂഹിക മാധ്യമം വഴി പരിചയപ്പെട്ട പതിനേഴുകാരിയെ വിവാഹ വാഗ്ദാനം ചെയ്ത് പീഡിപ്പിച്ചു

പന്തളം: സാമൂഹിക മാധ്യമം വഴി പരിചയപ്പെട്ട പതിനേഴുകാരിയെ വിവാഹ വാഗ്ദാനം ചെയ്ത് പീഡിപ്പിക്കുകയും തട്ടിക്കൊണ്ടു നാടുവിടാൻ ശ്രമിക്കുകയും ചെയ്ത കേസിലെ പ്രതി അറസ്റ്റില്‍.

കൊല്ലം പത്തനാപുരം കോട്ടവിള വീട്ടില്‍ നിന്നും പുനലൂര്‍ വെളിക്കോട് കാഞ്ഞിരവിള വീട്ടില്‍ താമസിക്കുന്ന അരുണ്‍ രാജി (23 ) നെയാണ് അറസ്റ്റ് ചെയ്തത്. സാമൂഹിക മാധ്യമം വഴി പരിചയപ്പെട്ട പെണ്‍കുട്ടിയെ വിവാഹ വാഗ്ദാനം ചെയ്ത് പ്രതി, പന്തളത്തെ പ്രൈവറ്റ് ബസ് സ്റ്റാൻഡില്‍ എത്തിച്ച്‌ അവിടെ നിന്നും കടത്തിക്കൊണ്ടു പോയി ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നു.

പെണ്‍കുട്ടിയെ കാണാനില്ലെന്ന വീട്ടുകാരുടെ പരാതിയില്‍ പൊലീസ് കേസെടുത്തു അന്വേഷിച്ചു വരവേ ഇരുവരെയും പത്തനാപുരം ബസ് സ്റ്റാൻഡില്‍ നിന്ന് കസ്റ്റഡിയിലെടുത്തു. കോഴിക്കോട്ടേക്ക് രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടയിലാണ് ഇയാള്‍ പിടിയിലായത്. പെണ്‍കുട്ടിയുടെ മൊഴി പ്രകാരം പോക്സോ നിയമമനുസരിച്ച്‌ പ്രതിയെ അറസ്റ്റ് ചെയ്തു.