വയനാട് :മറ്റു സംസ്ഥാനങ്ങളിൽ നിന്നും വയനാട്ടിലേക്ക് ഒഴുകുന്നത് കോടി കണക്കിന് രൂപയുടെ മയക്കു മരുന്ന്. എം ഡി എം എ, ആഷിഷ് ഓയിൽ അടക്കമുള്ള മാരക മയക്കുമരുന്നുകൾ എത്തുന്നത് കൂടുതലും യുവാക്കളിലേക്ക്. ആറു മാസത്തിനിടെ മാത്രം വയനാട്ടിൽ പിടി കൂടിയത് 749.3 ഗ്രാം എം ഡി എം എ
വയനാട്ടിലെ ഡി ജെ പാർട്ടികളിൽ അടക്കം ഒഴുകുന്നത് മാരക മയക്കു മരുന്നുകൾ. കഴിഞ്ഞ ദിവസം ഡി ജെ പാർട്ടിയിൽ നിന്നും എം ഡി എം എ പിടിച്ചതുമായി ബന്ധപ്പെട്ട് അറസ്റ്റിലായത് 9 പേർ. ഒൻപതു പേരും യുവാക്കൾ. മെത്താം പിത്താമിൻ 5.828 ഗ്രാം, എൽ എസ് ഡി 0.119 ഗ്രാം, ഹാഷിഷ് ഓയിൽ 13.3 ഗ്രാം. ആറു മാസത്തിനിടെ വയനാട്ടിൽ നിന്ന് മാത്രമായി പിടി കൂടിയ ലഹരി വസ്തുക്കളുടെ വിവരങ്ങളാണിത്
കർണാടക, ബാംഗ്ലൂർ എന്നിവിടങ്ങളിൽ നിന്നാണ് ഇവ വയനാട്ടിൽ എത്തുന്നത്. വയനാട്ടിൽ എത്തുന്ന ലഹരി വസ്തുക്കൾ മറ്റു സംസ്ഥാനങ്ങളിലേക്ക് എത്തിക്കുന്നതിനും ആളുകളുണ്ട്. വയനാട് അതിർത്തികളിൽ നിന്നും ലഹരി വസ്തുക്കൾ പിടിച്ചെടുത്തതുമായി ബന്ധപ്പെട്ട് 11 വാഹനങ്ങൾ പിടിച്ചെടുത്തു. അതിർത്തികൾ കേന്ദ്രീകരിച്ച് പരിശോധന ശക്തമാക്കിയിട്ടുണ്ടെനന്നും എക്സൈസ് ഡെപ്യൂട്ടി കമ്മീഷണർ ഷാജി പ്രതികരിച്ചു.
മയക്കു മരുന്നിനു പുറമെ മദ്യ കുപ്പികളും വയനാട്ടിലേക്ക് കടത്തുന്നത് പതിവാണ്. നടപടികൾ ശക്തമാക്കിയില്ലെങ്കിൽ വലിയ ദുരന്തമാകും ജില്ല നേരിടേണ്ടി വരുക.