സംസ്ഥാനത്ത് പനി പടരുന്നതോടെ ആന്‍റിബയോട്ടിക്കുകളുടെ ഉപയോഗവും കുതിച്ചുയരുന്നു.
തിരുവനന്തപുരം: സംസ്ഥാനത്ത് പനി പടരുന്നതോടെ ആന്‍റിബയോട്ടിക്കുകളുടെ ഉപയോഗവും കുതിച്ചുയരുന്നു. വൈറല്‍ പനിക്കുപോലും ആന്‍റിബയോട്ടിക്കുകള്‍ കുറിക്കുകയും കഴിക്കുകയും ചെയ്യുന്നുവെന്നതാണ് സ്ഥിതി.
ആന്‍റിബയോട്ടിക്കുകളുടെ അമിത ഉപയോഗം രോഗാണുക്കള്‍ക്ക് മരുന്നുകള്‍ക്ക് മേല്‍ അതിജീവനശേഷി നേടാൻ സഹായിക്കുമെന്നും ഇത് ഗുരുതര ആരോഗ്യ പ്രതിസന്ധി സൃഷ്ടിക്കുമെന്നുമുള്ള ആരോഗ്യവകുപ്പ് മുന്നറിയിപ്പ് നിലനില്‍ക്കുകയാണ്. പനിമരുന്നാണെന്ന ധാരണയില്‍ ആളുകള്‍ സ്വയം ആന്‍റിബയോട്ടിക് വാങ്ങിക്കഴിക്കുന്ന പ്രവണതയും വര്‍ധിച്ചിട്ടുണ്ട്. പനി, ജലദോഷം തുടങ്ങിയ ചെറുരോഗലക്ഷണങ്ങള്‍ വന്നാല്‍പ്പോലും ഡോക്ടറെ കാണാതെ ആന്റിബയോട്ടിക്കുകള്‍ വാങ്ങുന്നവര്‍ ഏറെയാണ്.