കേരളത്തില്‍ ശനിയാഴ്ച 8 പനി മരണം

  തിരുവനന്തപുരം :സംസ്ഥാനത്തു പനി ബാധിച്ച്‌ ശനിയാഴ്ച എട്ടു പേര്‍ മരിച്ചു. പനി മരണം തുടരുന്ന സാഹചര്യത്തില്‍ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യവിഭാഗം ഉദ്യോഗസ്ഥര്‍ മുന്നറിയിപ്പ് നല്‍കി.

സംസ്ഥാനത്ത് 12,728 പേര്‍ പനി ബാധിതരായി തുടരുന്നു. മലപ്പുറം ജില്ലയിലാണ് ഏറ്റവും കൂടുതല്‍ പനി ബാധിതരുള്ളത്. എലിപ്പനിയും ഡെങ്കിപ്പനിയുമാണ് കൂടുതല്‍ അപകടകാരിയാകുന്നത്. ശനിയാഴ്ച 55 പേര്‍ക്ക് ഡെങ്കിപ്പനി സ്ഥിരീകരിച്ചു.

പക്ഷാഘാതമുണ്ടാക്കുന്ന ഫൈവ് ത്രീ ഡെങ്കിപ്പനി ഉള്‍പ്പെടെ സംസ്ഥാനത്ത് റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നെന്നാണ് ആരോഗ്യ വകുപ്പിന്റെ കണക്കുകള്‍ സൂചിപ്പിക്കുന്നത്. ഒരുതവണ ഡെങ്കിപ്പനി വന്നവര്‍ക്ക് വീണ്ടും ഡെങ്കിപ്പനി വന്നാല്‍ കൂടുതല്‍ ബുദ്ധിമുട്ടുകളുണ്ടാകും. എത്രയും പെട്ടെന്ന് ചികിത്സ തേടണം.